|    Jan 20 Fri, 2017 7:44 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തര്‍ കായിക താരം ബെല്ല സ്‌പെയിനില്‍ അറസ്റ്റില്‍

Published : 28th June 2016 | Posted By: sdq

ദോഹ: ഖത്തരി കായിക താരം മുസേബ് അബ്ദുറഹ്മാന്‍ ബെല്ലയെ സ്പെയിനില്‍ അറസ്റ്റ്ചെയ്തു. ഉത്തേജക മരുന്ന് വിതരണ അന്വേഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു . ഉത്തേജക മരുന്ന് കടത്തുകയും വിതരണം ചെയ്യുകയും ചെയ്തുവെന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം. കഴിഞ്ഞ വര്‍ഷം നടന്ന ഇന്റര്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക് ഫെഡറേഷന്‍സ് (ഐഎഎഎഫ്) ഫൈനലില്‍ എത്തിയ ആദ്യ ഖത്തരിയായിരുന്നു ബെല്ല. ബീജിങില്‍ കഴിഞ്ഞ സമ്മറില്‍ നടന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ സുഡാനി വംശജനായ 27 കാരനായ ബെല്ല ആറാം സ്ഥാനത്ത് എത്തിയിരുന്നു. ഉത്തേജക മരുന്ന് വിരുദ്ധ അന്വേഷണത്തില്‍ അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ് ബെല്ല. നേരത്തെ സോമാലിയന്‍ കോച്ച് ജമാ അദിനും മൊറോക്കന്‍ ഫിസിയോ തെറാപ്പിസ്റ്റ് ഔരിദ് മൂനിറും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അദിന്‍ താമസിച്ച സബാദലിലെ ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഉത്തേജക മരുന്ന് കണ്ടെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 374 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക