|    Jun 25 Sun, 2017 10:43 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തര്‍ ഏറ്റവും സമാധാനമുള്ള രാജ്യം

Published : 12th July 2016 | Posted By: sdq

ദോഹ: പശ്ചിമേഷ്യ -വടക്കന്‍ ആഫ്രിക്ക മേഖലയിലെ ഏറ്റവും സമാധാനമുള്ള രാജ്യം ഖത്തറെന്ന് റിപോര്‍ട്ട്. ആഗോള സമാധാന സൂചിക 2016 ലാണ് പശ്ചിമേഷ്യ -വടക്കന്‍ ആഫ്രിക്ക(മെന)യിലെ ഏറ്റവും സമാധാനം നിലനില്‍ക്കുന്ന രാജ്യമെന്ന സ്ഥാനം ഖത്തര്‍ നേടിയത്. കുവൈത്ത്, യുഎഇ, ടുണീഷ്യ, ഒമാന്‍ എന്നിവരാണ് തൊട്ടുപിറകില്‍ സ്ഥാനം പിടിച്ച രാജ്യങ്ങള്‍. ആഗോള തലത്തില്‍ 34ാം സ്ഥാനമാണ് ഖത്തറിനുള്ളത്. 163 രാജ്യങ്ങള്‍ സൂചികയില്‍ ഇടം പിടിച്ചതില്‍ സിറിയയാണ് അവസാന സ്ഥാനത്ത്. ആഭ്യന്തര യുദ്ധവും കലാപങ്ങളുമാണ് സിറിയയെ സൂചികയില്‍ ഏറ്റവും പിറകിലാക്കിയത്. സമാധാനപരമായ പ്രക്ഷോഭത്തെ പ്രസിഡന്റ് ബശാറുല്‍ അസദ് അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ സിറിയ അതി കഠിനമായ യുദ്ധത്തിലേക്കും കലാപത്തിലേക്കും നീങ്ങുകയായിരുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ കുവൈത്ത് 51ഉം യുഎഇ 61 ഉം ഒമാന്‍ 74 ഉം സഊദി, ബഹ്‌റൈന്‍ എന്നിവ യഥാക്രമം 129, 132 സ്ഥാനത്തുമാണ് ഉള്ളത്. ലോകത്തിലെ സമാധാനം കുറഞ്ഞ മേഖലയായാണ് മെന പൊതുവെ അറിയപ്പെടുന്നത്. ആഭ്യന്തര യുദ്ധങ്ങളും സംഘര്‍ഷങ്ങളുമാണ് മെന മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സിറിയയിലേയും യമനിലെയും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതോടെ പശ്ചിമേഷ്യയുടെ സമാധാനഭംഗത്തിന് ഏറെക്കുറെ മാറ്റം വരുമെന്നാണ് വിലയിരുത്തല്‍. മെനക്ക് പുറമേ മുന്‍ വര്‍ഷത്തേക്കാള്‍ ഭീഷണി നേരിടുന്നത് യൂറോപ്പാണ്. തുര്‍ക്കി, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവയും ഭീഷണി നേരിടുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ 81 രാജ്യങ്ങളില്‍ കൂടുതല്‍ സമാധാനം ഉറപ്പായപ്പോള്‍ 79 രാജ്യങ്ങളില്‍ സമാധാനം നഷ്ടമായെന്ന് സൂചിക ചൂണ്ടിക്കാട്ടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക