|    Mar 25 Sat, 2017 3:24 pm
FLASH NEWS

ഖത്തര്‍ എയര്‍വെയ്‌സ് വിമാനം ഇസ്തംബൂളില്‍ അടിയന്തരമായി ഇറക്കി

Published : 19th August 2016 | Posted By: SMR

ദോഹ: തുര്‍ക്കിയില്‍ നിന്ന് ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനം ഇസ്തംബൂളിലെ അത്താതുര്‍ക്ക് വിമാനത്തില്‍ അടിയന്തരമായി ഇറക്കി. എന്‍ജിനുകളിലൊന്നില്‍ തീ കണ്ടതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് റിപോര്‍ട്ട്. എട്ട് വര്‍ഷം പഴക്കമുള്ള എയര്‍ബസ് എ330-300 വിമാനം ഇടതു വശത്തെ എന്‍ജിനിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്റിങ് നടത്തിയതെന്ന് തുര്‍ക്കി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. 1.40ന് ഇസ്താംബൂള്‍ വിമാനത്തില്‍ നിന്ന് ഉയര്‍ന്ന വിമാനം ഏതാനും സമയത്തിനികം കറങ്ങിത്തിരിഞ്ഞ് അതേ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നുവെന്ന് ഫ്‌ളൈറ്റ് ട്രാക്കിങ് വെബ് സൈറ്റായ ഫ്‌ളൈറ്റ് റഡാര്‍24 വ്യക്തമാക്കി.
എന്നാല്‍, എമര്‍ജന്‍സി ലാന്റിങ് നടത്തിയോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ് വക്താവ് തയ്യാറായില്ലെന്ന് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. 14 ജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്തില്‍ 312 യാത്രക്കാര്‍ ഉണ്ടായിരുന്നതായി അവര്‍ വ്യക്തമാക്കി.അതേ സമയം, ഇസ്തംബൂള്‍ അത്താതുര്‍ക്ക് വിമാനത്തില്‍ നിന്ന് ദോഹയിലേക്കു പുറപ്പെട്ട ക്യുആര്‍240 വിമാനം സുരക്ഷിതമായി തിരിച്ചിറിക്കിയതായും യാത്രക്കാരെ മുഴുവന്‍ സാധാരണ രീതിയില്‍ പുറത്തേക്ക് ഇറക്കിയതായും ഖത്തര്‍ എയര്‍വെയ്‌സ് ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്.
വിമാനം ഉയര്‍ന്ന ഉടനെ വിമാനത്തിന്റെ ഒരു എന്‍ജിന് തീപ്പിടിക്കുകയായിരുന്നുവെന്ന് സിഎന്‍എന്‍ തുര്‍ക്കിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഇടതു വശത്തെ എന്‍ജിനില്‍ ചെറുതായി തീപ്പിടിച്ച രീതിയിലുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇത് ഒറിജിനലാണോ എന്ന് വ്യക്തമല്ല. തീപ്പിടിച്ചു എന്ന റിപോര്‍ട്ടുകള്‍ ഖത്തര്‍ എയര്‍വെയ്‌സ് സ്ഥിരീകരിച്ചിട്ടില്ല. പക്ഷി ഇടിച്ചതാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നതായി വക്താവ് കൂട്ടിച്ചേര്‍ത്തു. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റതായി വിവരമില്ലെന്നും വക്താവ് വ്യക്തമാക്കി.
ഇന്നലെ വൈകീട്ട് 5.35നാണ് ഈ വിമാനം ദോഹയില്‍ ഇറങ്ങേണ്ടിയിരുന്നത്. യാത്രക്കാരെ ഖത്തറിലെത്തിക്കുന്നതിന് മറ്റൊരു വിമാനം അയച്ചതായും കമ്പനി അറിയിച്ചു.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക