|    Jul 22 Sat, 2017 2:10 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തര്‍ എയര്‍വെയ്‌സ് പുതിയ റീസൈക്ലിങ് പദ്ധതിക്ക് തുടക്കമിട്ടു

Published : 11th August 2016 | Posted By: SMR

ദോഹ: മാലിന്യത്തിന്റെ അളവ് കുറക്കുകയും റീസൈക്ലിങ് കാര്യക്ഷമമാക്കുകയും ചെയ്യുന്ന പദ്ധതിക്ക് ഖത്തര്‍ എയര്‍വെയ്‌സും ഖത്തര്‍ ഏവിയേഷന്‍ കാറ്ററിങ് കമ്പനിയും(ക്യുഎസിസി) തുടക്കമിട്ടു.  കാര്‍ഡ്‌ബോര്‍ഡ്, പ്ലാസ്റ്റിക്ക് പൊതി, വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെ 266 ടണ്‍ സാധന സാമഗ്രികളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഖത്തര്‍ എയര്‍വെയ്‌സും ക്യുഎസിസിയും റീസൈക്കിള്‍ ചെയ്തത്. രണ്ട് പ്രാദേശിക കമ്പനികളാണ് റീസൈക്ലിങിന് വേണ്ടി ഇവ ശേഖരിച്ചത്. ഇതിന് പുറമേ 6,300 ലിറ്റര്‍ പാചക എണ്ണയും റീസൈക്ലിങിനായി നല്‍കി. ഇത് ബയോഡീസല്‍ ആക്കി മാറ്റാനാണ് പദ്ധതി.
പരിസ്ഥിതിയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് മാലിന്യം കുറക്കാനുള്ള ഈ പദ്ധതിയെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ബാക്കിര്‍ പറഞ്ഞു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഏറ്റവും മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. റീസൈക്ലിങ് മേഖലയില്‍ ഖത്തര്‍ എയര്‍വെയ്‌സും ക്യുഎസിസിയും നല്‍കുന്ന പിന്തുണ പ്രാദേശിക വാണിജ്യ മേഖലയിലും നല്ല വരുമാന മാര്‍ഗം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക