|    Nov 25 Sat, 2017 1:18 pm
FLASH NEWS
Home   >  Pravasi   >  

ഖത്തര്‍ ഇന്‍ഷുറന്‍സ് കമ്പനി ഇസ്ലാമിക് ആപ്പ് പുറത്തിറക്കി

Published : 5th June 2017 | Posted By: fsq

 

ദോഹ:  ഖത്തര്‍ ഇന്‍ഷുറന്‍സ് കമ്പനി സൗജന്യ ഇസ്‌ലാമിക് ആപ്പ് പുറത്തിറക്കി. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാവുന്ന ആപ്പില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍, ഇസ്‌ലാമിക പാഠങ്ങള്‍, മറ്റു മതപരമായ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. റമദാനില്‍ വളരെയധികം പ്രയോജനപ്പെടുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖരുടെ ഖുര്‍ആന്‍ പാരായണ ഓഡിയോകള്‍, ഖുര്‍ആന്‍ പാരായണത്തിനുള്ള സൗകര്യം, ഖുര്‍ആന്‍ വ്യാഖ്യാനം, ഖുര്‍ആന്‍ സെര്‍ച്ച്, ദോഹയില്‍ നിന്നുള്ള 24 മണിക്കൂര്‍ ഖുര്‍ആന്‍ റേഡിയോയുടെ ലൈവ് സ്ട്രീമിങ്, പ്രധാന ഇസ്‌ലാമിക പുസ്തകങ്ങള്‍, പ്രാര്‍ഥനാ സമയം ഓര്‍മിപ്പിക്കല്‍, ഖിബ്‌ല സൂചിക എന്നിവയ്ക്കു പുറമേ സമീപത്തെ മസ്ജിദുകളിലേക്കു വഴി കാട്ടുന്ന നാവിഗേഷനും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക