|    Jan 17 Tue, 2017 10:57 pm
FLASH NEWS

ഖണ്ഡമാല്‍ കൂട്ടക്കൊല കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിക്കും

Published : 25th July 2016 | Posted By: SMR

ഭുവനേശ്വര്‍: ഒഡീഷയിലെ ഖണ്ഡമാലില്‍ മാവോവാദി വേട്ടയ്ക്കിടെ അഞ്ച് ആദിവാസികള്‍ കൊല്ലപ്പെട്ട സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഏറ്റെടുക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കിഷോര്‍ ചന്ദ്രദേവ്, ജയറാം രമേശ് എന്നിവര്‍ ആവശ്യപ്പെട്ടു. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
കഴിഞ്ഞ 12 മാസത്തിനകം ഇത്തരം നാലു സംഭവങ്ങള്‍ നടന്നിട്ടുണ്ട്. കണ്ടമാലില്‍ രണ്ടു സംഭവങ്ങളുണ്ടായി. നൗപാഡയിലും കലഹാണ്ടിയിലും ഓരോ സംഭവങ്ങളും നടന്നു. എന്നാല്‍, പട്‌നായിക് നിശ്ശബ്ദത തുടരുകയാണ് -അവര്‍ പറഞ്ഞു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക