|    Jul 26 Wed, 2017 6:02 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കൗമാര ലോകകപ്പിന് നാളെചിലിയില്‍ കിക്കോഫ്

Published : 16th October 2015 | Posted By: RKN

സാന്റിയാഗോ: കൗമാര ഫുട്‌ബോള്‍ ലോകകപ്പിനു ചിലിയൊരുങ്ങി. അണ്ടര്‍ 17 ഫിഫ ലോകകപ്പിന് നാളെ ചിലിയി ല്‍ തുടക്കമാവും. ഈ വര്‍ഷം ചിലി ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ പ്രമുഖ ടൂര്‍ണമെന്റ് കൂടിയാണിത്. നേരത്തേ ലാറ്റിനമേരിക്കക്കാരുടെ പോരാട്ടമായ കോപ അമേരിക്ക യും ചിലിയില്‍ അരങ്ങേറിയിരുന്നു. ടൂര്‍ണമെന്റിന്റെ 16ാമത് എഡിഷനാണ് നാളെയാരംഭിക്കുന്നത്. എട്ടു വേദികളിലായി ആറു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 24 ടീമുകളാണ് ലോകകിരീടത്തിനായി പോര്‍ക്കളത്തിലിറങ്ങുക. നാലു രാജ്യങ്ങളുള്‍പ്പെടുന്ന ആറു ഗ്രൂപ്പുകളിലായാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. നൈജീരിയയും അമേരിക്ക യും തമ്മില്‍ സാന്റിയാഗോയിലാണ് ഉദ്ഘാടനമല്‍സരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക