|    Jul 28 Fri, 2017 4:34 pm
FLASH NEWS

കൗമാരത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തി മന്ത്രി എംകെ മുനീര്‍

Published : 4th January 2016 | Posted By: SMR

കോഴിക്കോട്: ധന്യമായ കൗമാരത്തിന്റെ ഓര്‍മകളില്‍ മന്ത്രി ഡോ. എം കെ മുനീര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബ് കുടുംബോല്‍സവത്തിന്റെ മുന്നോടിയായുള്ള കലാമേളയുടെ ഉദ്ഘാടനവേളയിലാണ് മന്ത്രി കടന്നുപോയ കൗമാരത്തിന്റെ ഓര്‍മകളുണര്‍ത്തിയത്. എവിടെയോ കളഞ്ഞുപോയ കൗമാരം എന്ന ഗാനം അദ്ദേഹം ചടങ്ങില്‍ ആലപിച്ചു.
ജോലിത്തിരക്കിനും ജീവിതപ്രയാസങ്ങള്‍ക്കുമിടയില്‍ പത്രപ്രവര്‍ത്തകര്‍ മനസ്സില്‍ സര്‍ഗാത്മകത സൂക്ഷിക്കുന്നത് മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിപകരുമെന്ന് മന്ത്രി പറഞ്ഞു. പത്രപ്രവര്‍ത്തകനായിരുന്ന പിതാവിന്റെ അനുഭവങ്ങള്‍ രാഷ്ട്രീയജീവിതത്തില്‍ തനിക്കെന്നും കരുത്തേകിയതായും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു. സെക്രട്ടറി എന്‍ രാജേഷ് സ്വാഗതവും ആര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ എം ജയതിലകന്‍ നന്ദിയും പറഞ്ഞു. കുടുംബമേള കണ്‍വീനര്‍ ആര്‍ രഞ്ജിത്, ജോയിന്റ് കണ്‍വീനര്‍മാരായ കെ കെ ഷിദ, രാജേഷ്‌മേനോന്‍, പ്രസ് ക്ലബ്ബ് ഭാരവാഹികളായ കെ സി റിയാസ്, പി വിപുല്‍നാഥ്, റഫീഖ് റമദാന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മധുസൂദനന്‍ കര്‍ത്ത നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക