|    Apr 28 Fri, 2017 5:37 pm
FLASH NEWS

കൗമാരക്കാരില്‍ 17 ശതമാനവും പുകയില ഉപയോഗിക്കുന്നവര്‍

Published : 28th November 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്ത് കൗമാരപ്രായക്കാരില്‍ 17 ശതമാനത്തോളം പേര്‍ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള ഘടകം പ്രസിഡന്റ് ഡോ. എം എന്‍ വെങ്കിടേശ്വരന്‍. ശിശുരോഗ വിദഗ്ധരുടെ 45ാം വാര്‍ഷിക സമ്മേളന ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും വ്യാപകമാവുന്നതായും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളും ചൂഷണവും തടയുന്നതിന് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും ശിശുരോഗ വിദഗ്ധര്‍ മുന്നിട്ടിറങ്ങണമെന്ന് ഡോ. വെങ്കിടേശ്വരന്‍ നിര്‍ദേശിച്ചു. ഐഎപി ദേശീയ പ്രസിഡന്റ് ഡോ. പ്രമോദ് ജോഗ്  സമ്മേളനം ഉദ്ഘാടനം ചെയ്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day