|    Jan 24 Tue, 2017 11:00 pm
FLASH NEWS

കൗമാരക്കാരായ എട്ടംഗ വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍

Published : 12th July 2016 | Posted By: SMR

പറവൂര്‍: ആലങ്ങാട്, പറവൂര്‍, നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍നിന്നും ബൈക്കുകളും ജീപ്പും മോഷ്ടിച്ച് വില്‍ക്കുകയും മോഷ്ടിച്ച ബൈക്കുകള്‍ പൊളിച്ച് വില്‍പന നടത്തുകയും ചെയ്യുന്ന എട്ടംഗ കൗമാരക്കാരെ പറവൂര്‍ പോലിസ് പിടികൂടി.
പ്രായപൂര്‍ത്തിയാവാത്ത മൂന്നു പേരുള്‍പ്പെടെ കോട്ടപ്പുറം അടുവാതുരുത്ത് ഇലവുങ്കല്‍ വീട്ടില്‍ അജ്മല്‍, തത്തപ്പിള്ളി കോട്ടക്കല്‍ വീട്ടില്‍ സിബിന്‍സ്(18), മാഞ്ഞാലി തെക്കേത്താഴം നിയാസ്(18), വയല്‍കര തുരുത്തേത്ത് വീട്ടില്‍ ഇര്‍ഫാന്‍(20), വെടിമറ തുണ്ടിപറമ്പില്‍ അന്‍വര്‍(27) എന്നിവരാണ് പിടിയിലായത്.
വാഹനങ്ങള്‍ കൂടാതെ മൂവാറ്റുപുഴയിലെ ഒരു വര്‍ക്ക് ഷോപ്പ് കുത്തിപ്പൊളിച്ച് ലാപ്‌ടോപ്പും 25,000 രൂപയും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. ആലുവ കാനറ ബാങ്ക് പാര്‍ക്കിങ് ഏരിയയില്‍നിന്നും സ്‌കൂട്ടര്‍, യുസി കോളജിനു സമീപത്തുനിന്നും പള്‍സര്‍ മോട്ടോര്‍ബൈക്ക്, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും പള്‍സര്‍ ബൈക്ക്, ആലുവ കെഎസ്ആര്‍ടിസി പാര്‍ക്കിങ് ഏരിയയില്‍ നിന്നും ബുള്ളറ്റ് ബൈക്ക്, ആലുവ മാര്‍ക്കറ്റ് റോഡില്‍നിന്നും പള്‍സര്‍ ബൈക്ക്, ആലങ്ങാട് കോട്ടപ്പുറത്തുനിന്നും ഒരു ജീപ്പ്, പറവൂര്‍ അജൂബ സൂപ്പര്‍ മാര്‍ക്കറ്റ് സമീപം മുസ്‌ലിം പള്ളിയില്‍നിന്നും യമഹ സ്‌കൂട്ടര്‍ ഉള്‍പെടെയുള്ള വാഹനങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്.
മോഷണങ്ങളുടെ സൂത്രധാരന്‍ പറവൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത ബാലനാണ്. ഇതിനു മുമ്പും പറവൂര്‍ പോലിസ് സ്റ്റേഷനിലും മലപ്പുറം വഴിക്കടവ് പോലിസ് സ്റ്റേഷനിലും സമാനരീതിയില്‍ കേസുള്ളതാണ്.
മോഷ്ടിച്ച വാഹനങ്ങള്‍ വ്യാജ നമ്പര്‍ ഉപയോഗിച്ചും അല്ലാതെയും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പൊളിച്ചും അല്ലാതെയും വില്‍പന നടത്തുകയും പണയം വെക്കുകയും ചെയ്തിരുന്നത് പോലിസ് ബന്തവസ്സിലെടുത്തിട്ടുണ്ട്. ഇനിയും മോഷണവാഹനങ്ങള്‍ കണ്ടെടുക്കേണ്ടതായിട്ടുണ്ടെന്ന് നോര്‍ത്ത് പറവൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ പ്രേമാനന്ദകൃഷ്ണന്‍ അറിയിച്ചു. ആലുവ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പറവൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ പ്രേമാനന്ദകൃഷ്ണന്‍, സബ് ഇന്‍സ്‌പെക്ടര്‍ ടി വി ഷിബു, എസ്‌ഐമാരായ എന്‍ എ രഞ്ജന്‍, കെ കെ ഷംസു, എഎസ്‌ഐ ജോയ്, പോലിസുദ്യോഗസ്ഥരായ അജീഷ്, സെബാസ്റ്റ്യന്‍, ലോഹിതാക്ഷന്‍, ബിജു കെ എ രഘുനാഥ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 1 കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്തവരെ ജൂവനൈല്‍ കോടതി മുമ്പാകെ ഹാജരാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക