|    Jan 18 Wed, 2017 7:15 am
FLASH NEWS

കൗണ്‍സിലറുടെ അപകട മരണം: രണ്ടുപേര്‍കൂടി അറസ്റ്റില്‍

Published : 20th September 2016 | Posted By: SMR

കൊല്ലം: കോര്‍പറേഷന്‍ കൗണ്‍സിലര്‍ കോകില എസ് കുമാറും പിതാവ് സുനില്‍കുമാറും വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന രണ്ടുപേര്‍കൂടി അറസ്റ്റിലായി.
ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ശക്തിക്കുളങ്ങര പള്ളിക്കു സമീപം കണ്ണിട്ടപുതുവലില്‍ വീട്ടില്‍ ടിറ്റു എന്ന സച്ചിന്‍ വില്‍സണ്‍(20), ശക്തികുളങ്ങര ഉദിക്കവിള വീട്ടില്‍ രാജേഷ് കൃഷ്ണന്‍(26) എന്നിവരാണ് അറസ്റ്റിലായത്.  നേരത്തേ അറസ്റ്റിലായ ശക്തിക്കുളങ്ങര കുറുവിളത്തോപ്പ് ഡെന്നിസ് ഡെയ്‌ലില്‍ അഖില്‍ ഡെന്നിസി(20)നൊപ്പം അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നവരാണ് ഇരുവരും. ഗുരുതരമായ അപകടമുണ്ടായ ശേഷം കാര്‍ നിര്‍ത്താതെ പോയതിനും പരിക്കേറ്റവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാത്തതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക