|    Mar 29 Wed, 2017 9:04 pm
FLASH NEWS

കൗണ്‍സിലറുടെ അനധികൃത റോഡ് കൈയേറ്റത്തിനെതിരേ നടപടിയില്ല

Published : 12th November 2015 | Posted By: SMR

ആലുവ: ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ ഭരണകക്ഷി കൗണ്‍സിലര്‍ നടത്തിയ അനധികൃത റോഡ് കൈയേറ്റത്തിനെതിരേ നടപടിയില്ലെന്നാക്ഷേപം.
നഗരസഭ 14ാം വാര്‍ഡിലെ അക്കാട്ട് ലൈനില്‍ ബൈലൈന്‍ റോഡിലാണ് നഗരസഭ ഭരണകക്ഷി കൗണ്‍സിലര്‍ അനധികൃത കൈയേറ്റം നടത്തിയിട്ടുള്ളത്. റോഡിന്റെ അവസാന ഭാഗം മുഴുവനും കൈയേറി ടൈല്‍സ് വിരിച്ച് കൗണ്‍സിലര്‍ സ്വന്തം സ്ഥലമായി തന്നെ ഉപയോഗിച്ച് വരികയാണ്. റോഡില്‍ വീടിന്റെ ഗെയ്റ്റ് നേരത്തേ സ്ഥാപിച്ചിരുന്നെങ്കിലും, ഈ തിരഞ്ഞെടുപ്പില്‍ കൂടി ജയിച്ചതോടെയാണ് കൗണ്‍സിലര്‍ കഴിഞ്ഞ ദിവസം റോഡില്‍ ടൈല്‍സ് വിരിച്ച് അനധികൃത കൈയേറ്റം ഒന്നുകൂടി ഉറപ്പിച്ചത്. ഇതിനെതിരേ നാട്ടുകാര്‍ അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day