|    Jun 25 Mon, 2018 5:41 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കൗണ്ടി ക്രിക്കറ്റില്‍ റെക്കോഡുമായി സംഗക്കാര

Published : 28th May 2017 | Posted By: fsq

 

ലണ്ടന്‍: കൗണ്ടി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ പുത്തന്‍ റെക്കോഡ് സൃഷ്ടിച്ച് മുന്‍ ശ്രീലങ്കന്‍ സൂപ്പര്‍ താരം കുമാര്‍ സംഗക്കാര. ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി അഞ്ച് സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡാണ് സംഗക്കാര സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. സൂറിക്ക് വേണ്ടി പാഡണിയുന്ന സംഗക്കാര എക്‌സസിനെതിരേ സെഞ്ച്വറി നേട്ടം കൈവരിച്ചതോടെ തുടര്‍ച്ചയായ അഞ്ചാം സെഞ്ച്വറിയും താരത്തിനൊപ്പം നിന്നു. 136,105,114,116 റണ്‍സുകളായി  രുന്നു ആദ്യ നാല് മല്‍സരത്തില്‍ സംഗക്കാര നേടിയത്. ഇത്തലെ നടന്ന എക്‌സസിനെതിരായ മല്‍സരത്തില്‍ പുറത്താവാതെ 177 റണ്‍സ് സംഗക്കാര അടിച്ചെടുത്തതോടെ അത് പുത്തന്‍ ചരിത്രമായി. 276 പന്തുകളില്‍ നിന്ന് 23 ഫോറുകള്‍ സഹിതമാണ് സംഗക്കാര 177 റണ്‍സ് നേടിയത്. ഒന്നാം ദിനം കളി പിരിയുമ്പോള്‍ സൂറി ഏഴ് വിക്കറ്റിന് 334 എന്ന നിലയിലാണ്. അഞ്ച് വിക്കറ്റിന് 31 എന്ന നിലയില്‍ നിന്നാണ് സംഗക്കാര സൂറിയെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss