|    Oct 16 Tue, 2018 10:11 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ക്ഷേമ സമൂഹ നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്ക് : സമ്മേളനം ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്യും

Published : 22nd September 2017 | Posted By: fsq

 

കോഴിക്കോട്: ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ഇസ്്‌ലാമിക് ചെയറിന്റെയും നാഷനല്‍ വിമന്‍സ് ഫ്രണ്ടിന്റെയും സഹകരണത്തോടെ  23, 24 തിയ്യതികളില്‍ സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന ദ്വിദിന വനിതാസമ്മേളനം മുന്‍ ഉപരാഷ്ട്രപതി മുഹമ്മദ് ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്യും. ക്ഷേമ സമൂഹ നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്ക് പ്രമേയത്തെ ആസ്പദമാക്കിയുള്ള സമ്മേളനത്തില്‍ വിവിധ സെഷനുകളിലായി 50ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുമുള്ള പണ്ഡിതന്‍മാരാണ് രണ്ടു ദിവസം സര്‍വകലാശാല കാംപസില്‍ സമ്മേളിക്കുന്നത്. ഡോ. നൂറാ അല്‍ ഹസാവി (റിയാദ്), ഡോ. ശര്‍മിന്‍ ഇസ്്‌ലാം (ധക്ക), സെയ്ദുന്‍ നിസാ സഈദ് (ഡര്‍ബന്‍), ഡോ. മന്‍സൂര്‍ ആലം (ന്യൂഡല്‍ഹി), ഡോ. മുഹമ്മദ് ബഷീര്‍ (വിസി, കോഴിക്കോട് സര്‍വകലാശാല), ഇ അബൂബക്കര്‍ (ചെയര്‍മാന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), പി കെ അഹ്്മദ് (കോഴിക്കോട്), അഡ്വ. പി വി സൈനുദ്ദീന്‍ (കേരള വഖ്ഫ് ബോര്‍ഡ്), സൈറ അഷ്‌റഫ് ഖാന്‍ (ശ്രീനഗര്‍), എ എസ് സൈനബ (പ്രസിഡന്റ്, നാഷനല്‍ വിമന്‍സ് ഫ്രണ്ട്), ഡോ. മാലിക്കാ മിസ്ത്രി(പൂനെ),ടിനോജ് ജോണ്‍, വിനുകുമാര്‍, ഡോ. അര്‍ഷി ഖാന്‍ (അലിഗഡ്), ഡോ. പര്‍വീണ്‍ അഹ്്മദ് (ഹൈദരാബാദ്), ഡോ. ഹസീന ഹാഷിയ (ന്യൂഡല്‍ഹി), ഉസ്മാ നഹീദ് (മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡ്, ന്യൂഡല്‍ഹി) സംബന്ധിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss