|    Jan 19 Thu, 2017 1:58 am
FLASH NEWS

ക്ഷേമ പെന്‍ഷന്‍: സര്‍ക്കാര്‍ പാര്‍ട്ടി പരിപാടിയാക്കി

Published : 30th August 2016 | Posted By: SMR

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ച് സിപിഎം പരിപാടിയാക്കി മാറ്റിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സിപിഎം വക ഓണസമ്മാനം നല്‍കുന്നത് പോലെയാണ് ക്ഷേമ പെന്‍ഷന്‍ വിതരണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചു.
പെന്‍ഷന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ വഴി രജിസ്ട്രാറുടെ അനുമതിയോടെ മാത്രമാണ് നല്‍കേണ്ടതെന്ന സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമാണിത്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് സഹകരണ സംഘങ്ങളെ ഒഴിവാക്കി പെന്‍ഷന്‍ വിതരണം സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങള്‍ വഴിയാക്കി. പെന്‍ഷന്‍ കൈപറ്റുന്നവരില്‍ നിന്ന് പണം വാങ്ങുന്നതായി പരാതിയുണ്ട്. പാര്‍ട്ടി കമ്മിറ്റി നല്‍കുന്ന പട്ടിക പ്രകാരമാണ് പെന്‍ഷന്‍ വിതരണം-ചെന്നിത്തല ആരോപിച്ചു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക