|    Mar 23 Thu, 2017 7:39 pm
FLASH NEWS

ക്ഷേമ പെന്‍ഷന്‍ വിതരണത്തെച്ചൊല്ലി നഗരസഭാ യോഗത്തില്‍ ബഹളം

Published : 30th August 2016 | Posted By: SMR

തൊടുപുഴ: ക്ഷേമ പെന്‍ഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ നഗരസഭയില്‍ അടിയന്തിര യോഗം ചേര്‍ന്നു.കൗണ്‍സിലര്‍മാരും അഞ്ച് സഹകരണ ബാങ്കുകളിലെ സെക്രട്ടറിമാരും പിഗ്മി ഏജന്റുമാരും യോഗത്തില്‍ പങ്കെടുത്തു.ഇതിനിടയില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ ചില എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കുന്നതായി വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ ആരോപിച്ചത് ബഹളത്തിനിടയാക്കി.
പുതിയ ഉത്തരവ് പ്രകാരമുള്ള ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ പല ഉപഭോക്താക്കളേയും കണ്ടെത്തുന്നതിന് പ്രയാസം നേരുടന്നതിനെ തുടര്‍ന്ന് കൗണ്‍സിലര്‍മാരുമായി ബന്ധപ്പെടുത്തി പെന്‍ഷനുകള്‍ വിതരണം ചെയ്യുന്ന കാര്യം ചര്‍ച്ച ചെയ്യാനായിരുന്നു യോഗം വിളിച്ചത്.യോഗത്തിന്റെ തുടക്കത്തില്‍ത്തന്നെ തന്റെ വാര്‍ഡില്‍ പിഗ്മി ഏജന്റുമാരുടെ കൂടെ സിപിഎം പ്രവര്‍ത്തകന്‍ വീടുകളില്‍ കയറി വിതരണത്തില്‍ രാഷ്ട്രീയ നിറം കലര്‍ത്തുന്നു എന്ന് ആരോപിച്ചു.
പ്രവര്‍ത്തകന്‍ വാര്‍ഡിന് പുറത്തുള്ള ആളാണ്.പെന്‍ഷന്‍ വിതരണം രാഷ്ട്രീയമായി മുതലെടുക്കേണ്ട ഒന്നല്ല. അത് ഒരുപാട് പേരുടെ പ്രയത്‌നമാണെന്നും വൈസ് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.രേണുകാ രാജശേഖരനും രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കരുതെന്ന പക്ഷക്കാരിയായിരുന്നു.കൗണ്‍സിലര്‍മാര്‍ മാത്രം പിഗ്മി ഏജന്റുമാരുടേ കൂടെ പോയാല്‍ മതിയെന്നും രേണുകാ രാജശേഖരന്‍ അഭിപ്രായപ്പെട്ടു.എല്‍ഡിഎഫ് കൗണ്‍സിലര്‍ ആര്‍ ഹരി വൈസ് ചെയര്‍മാന്‍ ഗൗരവമുള്ള ഒരു യോഗത്തിന്റെ വിഷയം തിരിച്ചു വിട്ടെന്ന ആരോപണം ഉന്നയിച്ചു.
സംശയ ദൂരീകരണം നടക്കേണ്ട വേദി കവലപ്രസംഗത്തിനുള്ള സ്ഥലമായി ഉപയോഗിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.തുടര്‍ന്ന് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവിഭാഗവും നിലയുറപ്പിച്ചെങ്കിലും ചെയര്‍പേഴ്‌സണ്‍ ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി.പിന്നീട് യോഗത്തില്‍ പിഗ്മി ഏജന്റുമാര്‍ ഗുണഭോക്തൃ ലിസ്റ്റ് വായിക്കുകയും കൗണ്‍സിലര്‍മാര്‍ കുറിച്ചെടുക്കുകയും ചെയ്തു.വരും ദിവസങ്ങളില്‍ കൗണ്‍സിലര്‍മാര്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ പിഗ്മി ഏജന്റുമാര്‍ക്ക് കൈമാറും.
എന്നാല്‍ മൂന്ന് ദിവസം മുമ്പ് നോട്ടീസ് അയച്ചിട്ടും നാല് ബാങ്കുകളില്‍ നിന്ന് പൂര്‍ണമായ പ്രതികരണം ലഭിച്ചില്ല.വെങ്ങല്ലൂര്‍, മുതലക്കോടം ബ്രാഞ്ചുകളില്‍ നിന്ന് ഗുണഭോക്തൃലിസ്റ്റ് എത്തിച്ചെങ്കിലും ആരും യോഗത്തില്‍ പങ്കെടുത്തില്ല. മണക്കാട്,കാരിക്കോട് എന്നീ സര്‍വ്വീസ് സൊസൈറ്റികളില്‍ നിന്ന് സെക്രട്ടറി എത്തിയിരുന്നെങ്കിലും ഗുണഭോക്തൃ ലിസ്റ്റ് കൊണ്ടുവന്നിരുന്നില്ല.ഗുണഭോക്തൃ ലിസ്റ്റില്‍ നഗരസഭ പരിധിയില്‍ 4000 ആളുകളുടേയും  പേരുകളില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

(Visited 37 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക