|    Jan 18 Wed, 2017 3:12 am
FLASH NEWS

ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ പോപുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കും: സി അബ്ദുല്‍ ഹമീദ്

Published : 20th April 2016 | Posted By: SMR

ചേലക്കര: പോപുലര്‍ ഫ്രണ്ട് നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് പദ്ധതികളിലൂടെ ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്‍കുമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അഭിപ്രായപ്പെട്ടു.
ആരോഗ്യ സംരക്ഷണം, വിദ്യഭ്യാസ പുരോഗതി, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക പുരോഗതി തുടങ്ങിയ മേഖലകളില്‍ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് വിഭാഗം ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ചു വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചേലക്കര പുലാക്കോട് കുട്ടാടന്‍ അരിമോടന്‍ക്കുന്ന് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസാ കുടിവെള്ള പദ്ധതിയും പത്തിലധികം കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി എസ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പുലാക്കോട് പങ്ങാരപ്പിള്ളി മഹല്ല് ഖത്വീബ് ഹുസൈന്‍ അസ്‌ലമി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന സമിതിയംഗം പി കെ അബ്ദുല്‍ ലത്തീഫ്, തൃശൂര്‍ ഡിവിഷന്‍ പ്രസിഡന്റ് കെ പി മുഹമ്മദ് ഷഫീഖ്, കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ജില്ലാ ഇന്‍ചാര്‍ജ്ജ് പി എം അബ്ദുല്‍ ഖാദര്‍, ചേലക്കര ഏരിയ പ്രസിഡന്റ് അബ്ബാസ് വി കെ, മഹല്ല് കമ്മിറ്റിയംഗം മുസ്തഫ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക