|    Mar 29 Wed, 2017 4:49 pm
FLASH NEWS

ക്ഷേമപെന്‍ഷനുകള്‍ സഹകരണ ബാങ്കുകളിലൂടെ; 22 മുതല്‍ പ്രാബല്യത്തില്‍

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ദുര്‍ബലവിഭാഗങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ വിതരണംചെയ്യുന്ന ചുമതല സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍ ഏറ്റെടുക്കുന്നു. അഞ്ചിനം ക്ഷേമപെന്‍ഷന്‍ പദ്ധതികളിലായി 37 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 3000 കോടി രൂപയാണ് ഓണത്തിനു മുമ്പ് വീടുകളില്‍ എത്തിക്കുന്നത്.
2016 മുതല്‍ വര്‍ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍ പണമാണ് കുടിശ്ശിക സഹിതം എത്തിക്കുന്നത്. പരീക്ഷണാര്‍ഥം മയ്യനാട് പഞ്ചായത്തില്‍ നടപ്പാക്കിയ പദ്ധതി സംസ്ഥാനതലത്തില്‍ നടപ്പാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ആശങ്കകളും സംശയങ്ങളും തീര്‍ക്കാനും എല്ലാ ജില്ലകളിലും വിശദാംശങ്ങള്‍ നല്‍കുന്നതിനുമായി തിരുവനന്തപുരം, കൊല്ലം ജില്ലയിലെ സഹകരണബാങ്ക് പ്രതിനിധികളുടെ യോഗം മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സഹകരണവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പി വേണുഗോപാല്‍, ധനവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പ്രകാശ് എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡിബിടി സെല്‍ തയ്യാറാക്കുന്ന ഗുണഭോക്താക്കളുടെ പട്ടികയുടെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സംവിധാനം ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയര്‍ മുഖേനയാണ് പെന്‍ഷന്‍ വിതരണം. ഡിബിടി സെല്ലിന്റെ എസ്ബിടി അക്കൗണ്ടിലുള്ള പണം ആര്‍ടിജിഎസ് വഴി ഡിസിബികളുടെ അക്കൗണ്ടിലേക്കും തുടര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് ഡിസിബി വിതരണം ചെയ്യാന്‍ ചുമതലപ്പെടുത്തിയ പ്രാഥമികസംഘം/ബാങ്കിന്റെ അക്കൗണ്ടിലേക്കുമെത്തും.
അതിനുശേഷം അവര്‍ നിയോഗിക്കുന്നവര്‍ മുഖാന്തരം വീടുകളില്‍ നേരിട്ടെത്തിക്കും. ബാങ്കുകളില്‍ ഇതിനായി നോഡല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്താനും തുക വിതരണം ചെയ്യുന്ന പ്രാഥമികസഹകരണ സംഘങ്ങളും ബാങ്കുകളും വിവരസാങ്കേതികവിദ്യാ പരിജ്ഞാനമുള്ള രണ്ട് നോഡല്‍ ഓഫിസര്‍മാരെ വീതം നിയോഗിക്കാനും സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശം നല്‍കി.
പദ്ധതിയുടെ മോണിറ്ററിങ്ങിനായി സംസ്ഥാന/ജില്ല/താലൂക്ക്/സംഘം തലത്തില്‍ മോണിറ്ററിങ് കമ്മിറ്റികളും രൂപീകരിക്കും. സംശയനിവാരണത്തിന് ഹെല്‍പ് ഡെസ്‌ക്, റിപോര്‍ട്ടിങിന് പ്രത്യേക സംവിധാനവുമുണ്ട്. പദ്ധതി ആഗസ്ത് 22ന് പ്രാബല്യത്തില്‍ വരും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day