|    Nov 18 Sun, 2018 1:38 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ക്ഷേമപെന്‍ഷനുകളുടെ ഓണം ഗഡു 10 മുതല്‍ വിതരണം ചെയ്യും

Published : 4th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകളുടെ ഓണം ഗഡു ആഗസ്ത് 10ന് വിതരണം ചെയ്തുതുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്. വീട്ടില്‍ പെന്‍ഷന്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട 20 ലക്ഷത്തില്‍പ്പരം ആളുകളില്‍ മിക്കവര്‍ക്കും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളോടു കൂടി പണം ലഭ്യമാവുമെന്നാണ് കരുതുന്നത്.
ബാങ്ക് അക്കൗണ്ടുകള്‍ വഴി പെന്‍ഷന്‍ വിതരണം 16നാണ് നടക്കുക. വെല്‍ഫെയര്‍ ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. കര്‍ഷക പെന്‍ഷന്‍ ജൂലൈ മാസം വരെയുള്ളത് ഭൂരിപക്ഷം പേര്‍ക്കും ഇതിനകം നല്‍കിക്കഴിഞ്ഞു.
നിലവില്‍ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം 42,47,829 ആണ്. ഓണത്തിന് പെന്‍ഷന്‍ നല്‍കാനുള്ള ബില്ലുകള്‍ തയ്യാറാക്കുന്നതിനായി 6 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ അപേക്ഷകരുടെ ഡാറ്റാ എന്‍ട്രി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതാണ്.
11 മുതല്‍ പുതിയ അപേക്ഷകള്‍ വീണ്ടും അപ്‌ലോഡ് ചെയ്യാം. അപ്‌ലോഡ് ചെയ്യുന്ന മാസം മുതലാണ് പുതിയ അപേക്ഷകര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാവുക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss