|    Dec 14 Fri, 2018 7:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ക്ഷേമനിധി ബോര്‍ഡുകള്‍ പുനസ്സംഘടിപ്പിച്ചു; ഇനി ഒമ്പതെണ്

Published : 23rd November 2018 | Posted By: kasim kzm

ണംതിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോര്‍ഡുകളെ പുനസ്സംഘടിപ്പി—ച്ചതായി തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. നിലവിലെ 16 ക്ഷേമനിധി ബോര്‍ഡുകളെ ഒമ്പതായാണ് പുനസ്സംഘടിപ്പിച്ചത്.
ചില ക്ഷേമനിധി ബോര്‍ഡുകളെ ലയിപ്പിച്ച് എണ്ണം കുറച്ചതിലൂടെ ഭരണച്ചെലവ് കുറയ്ക്കാനും ആനുകൂല്യങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ ഉയര്‍ത്താനുമാവും. എല്ലാ ക്ഷേമനിധി ബോര്‍ഡുകളും വഴിയു—ള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബോര്‍ഡുകളുടെ സാമ്പത്തികസ്ഥിതി പരിഗണിച്ചായിരിക്കും ഇതെന്നും മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്ത് 80 മേഖലകള്‍ മിനിമം വേതനനിയമത്തിന്റെ പട്ടികയിലുണ്ട്. കാലാവധി കഴിഞ്ഞ 26 മേഖലകളിലെ മിനിമം കൂലി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. മറ്റ് മേഖലകളിലെ മിനിമം കൂലി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
സര്‍ക്കാരിന്റെ തൊഴില്‍ നയത്തില്‍ മിനിമം കൂലി 600 രൂപയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തി പരമാവധി മേഖലകളില്‍ കൂലി ഉയര്‍ത്തും. കൂലി ഉയര്‍ത്തുന്നതിന് മുമ്പ് ആ മേഖലയിലെ പ്രായോഗികത കൂടി പരിഗണിക്കും. ഇപ്പോള്‍ കേരളത്തില്‍ ഫെയര്‍ വേജ് മോട്ടോര്‍ തൊഴിലാളി മേഖലയില്‍ നടപ്പാക്കിയിട്ടുണ്ട്.
ഇത് മറ്റ് മേഖലകളില്‍ കൂടി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കശുവണ്ടി ആശ്വാസ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവയാണ് പുനസ്സംഘടിപ്പിച്ച ബോര്‍ഡുകള്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss