|    Aug 20 Sun, 2017 4:01 am
FLASH NEWS

ക്ഷേമനിധി ബോര്‍ഡുകള്‍ തൊഴിലാളി താല്‍പര്യം സംരക്ഷിക്കണം: എംഎല്‍എ

Published : 13th August 2017 | Posted By: fsq

 

തൊടുപുഴ: സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുംവിധം സംരക്ഷിക്കപ്പെടണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ. പറഞ്ഞു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ അദ്ധ്വാന വിഹിതമാണ് ക്ഷേമനിധി ഓഫീസുകള്‍ വഴി ട്രഷറികളിലെത്തുന്നത്. തൊഴിലാളികളുടെ പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, വിവാഹ ധനസഹായ പദ്ധതികള്‍ തുടങ്ങി വിവിധ ക്ഷേമ പദ്ധതികള്‍ക്ക് അനാവശ്യ കാലതാമസമാണ് ഉണ്ടായിരിക്കുന്നതെന്ന് കെ.ടി.യു.സി.(എം) നേതൃത്വത്തിലുള്ള വിവിധ ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും അംഗത്വ വിതരണവും ഉദ്ഘാടനം ചെയ്ത് പി.ജെ.ജോസഫ് എം.എല്‍.എ. പറഞ്ഞു. കെ.ടി.യു.സി.(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എസ്.ജയന്‍ അദ്ധ്യക്ഷത വഹിച്ചു.  േപാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ്ബ് മുഖ്യ പ്രഭാഷണം നടത്തി അഡ്വ.ജോസഫ് ജോണ്‍, അഡ്വ.ജോസി ജേക്കബ്ബ്, എം.മോനിച്ചന്‍, ഫിലിപ്പ് ചേരിയില്‍, എം.കെ.ചന്ദ്രന്‍, മനോജ് മാത്യു, കെ.കെ.രാജു, രാജേഷ് ജോസഫ്, ജോയി ജോണ്‍, കെ.ആര്‍.ഷിബു, എല്‍ദോസ് ജോയി, സി.എ.ഷണ്‍മുഖം, പ്രിജില്‍ കുര്യന്‍, കെ.കെ.ബഷീര്‍, അനില്‍ പി.ആന്റണി, പി.കെ.വാസുപിള്ള, രമേഷ് തോട്ടത്തില്‍ സംസാരിച്ചു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക