|    Oct 17 Tue, 2017 10:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും’

Published : 31st July 2016 | Posted By: SMR

കോട്ടയം: സംസ്ഥാനത്തെ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. കോട്ടയം തിരുനക്കര മൈതാനത്ത് ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ ക്ഷേമനിധി ബോര്‍ഡും സര്‍ക്കാര്‍ പുനസ്സംഘടിപ്പിച്ചു വരുകയാണ്. തൊഴിലാളികള്‍ക്കു ബോര്‍ഡു വഴി ലഭിക്കുന്ന ആനുകുല്യങ്ങള്‍ മെച്ചപ്പെടുത്തും. തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്ന നിലപാടാണു സര്‍ക്കാരിനുള്ളത്. തൊഴിലാളി വര്‍ഗത്തിന്റെ ഐക്യം കാത്തു സൂക്ഷിച്ചുകൊണ്ടു സമഗ്രമായ മാറ്റത്തിനാണു സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. തൊഴിലാളികള്‍ക്കനുകൂലമായ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ കേരളം എക്കാലവും മുന്‍പന്തിയിലാണെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക