|    Feb 22 Thu, 2018 12:57 am
FLASH NEWS

ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ധനസഹായം കാലതാമസം കൂടാതെ വിതരണം ചെയ്യണം

Published : 3rd August 2017 | Posted By: fsq

 

അരൂക്കുറ്റി: നിര്‍മാണ തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ നിന്നും തൊഴിലാളികള്‍ക്ക് നല്‍ക്കുന്ന സ്‌കോളര്‍ഷിപ്പുകളും, ധനസഹായങ്ങളും കാലതാമസം വരുത്താതെ അംഗങ്ങള്‍ക്ക് നല്‍കണമെന്ന് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ്ടിയു) അരൂര്‍ ഏരിയ കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  വിവാഹ ധനസഹായം പോലുള്ള ആനുകൂല്യങ്ങള്‍ അപേക്ഷ നല്‍കി മൂന്നുമാസത്തിനുള്ളില്‍ നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്ന് യോഗം കുറ്റപ്പെടുത്തി. വടുതല ലീഗ് ഹൗസില്‍ നടന്ന അരൂര്‍ ഏരിയ കമ്മറ്റി യോഗത്തില്‍ പ്രസിഡന്റ് കെ.എ. മക്കാര്‍ അധ്യക്ഷതവഹിച്ചു. മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ. അബ്ദുള്‍ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. നആശംസകളര്‍പ്പിച്ചു കൊണ്ട് ഷിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെയര്‍മാന്‍ കെ.എം. മുഹമ്മദ്, ഓട്ടോ തൊഴിലാളി യൂണിയന്‍ കണ്‍വീനര്‍ അനീസ്, കെ.കെ. നൗഷാദ്, മുഹമ്മദ് റഫീഖ്, അബ്ദുസ്സമദ്, ജനറല്‍ സെക്രട്ടറി കെ.എം.              അബ്ദുള്‍ ഖാദര്‍, വി.എ.ഹംസ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss