|    Jul 20 Fri, 2018 2:24 pm
FLASH NEWS

ക്ഷേത്ര സ്വത്ത് : ആര്‍എസ്എസിന് സത്യാവസ്ഥ പുറത്തായതിന്റെ വൈരാഗ്യം – കെ വി പോള്‍

Published : 13th September 2017 | Posted By: fsq

 

ആലങ്ങാട്: ക്ഷേത്ര സ്വത്തുകള്‍ സര്‍ക്കാര്‍ അപഹരിക്കുന്നു എന്ന് ഹൈന്ദവ വിശ്വാസികളെ പറഞ്ഞ്് തെറ്റിദ്ധരിപ്പിച്ച സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വന്നതിലുള്ള വൈരാഗ്യമാണ് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എംഎല്‍എക്കെതിരേ വധഭീഷണിയുമായി സംഘപരിവാര സംഘടനകള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് ഡിസിസി ജന.സെക്രട്ടറി കെ വി പോള്‍. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച വി ഡി സതീശന്‍, കഴിഞ്ഞ മൂന്നര പതിറ്റാണ്ട്് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സമാനതകളില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ മതേതരത്വത്തിന് വേണ്ടി അദ്ദേഹമെടുത്തിട്ടുള്ള നിലപാടുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാക്കുകളാണ്. മനക്കപ്പടിയിലെ സുരേഷിന്റെ വീട്് ആക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എ എം അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബാബു മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ ബാബു,  എം ജി മോഹനന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss