|    Jan 19 Thu, 2017 4:00 am
FLASH NEWS

ക്ഷേത്ര പ്രവേശനം നിഷിദ്ധം; ദലിതര്‍ ഇസ്‌ലാമിലേയ്ക്ക് മതം മാറാനൊരുങ്ങുന്നു

Published : 26th July 2016 | Posted By: mi.ptk

250-Dalit

നാഗപട്ടണം: ക്ഷേത്രപ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ദലിത് കുടുംബങ്ങള്‍ ഇസ് ലാം മതത്തിലേയക്ക് പരിവര്‍ത്തനം ചെയ്യാനൊരുങ്ങുന്നു. ദലിതര്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത് സവര്‍ണ്ണര്‍ വിലക്കിയെന്നാരോപിച്ച് തമിഴ്‌നാട്ടിലെ 250ഓളം ദലിത് കുടുംബങ്ങള്‍ ഇസ്‌ലാമിലേയ്ക്ക് മതം മാറുമെന്ന് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദലിതരെ ക്ഷേത്രാഘോഷങ്ങള്‍ നടത്തുന്നതില്‍ നിന്നും പ്രദേശത്തെ മഹാശക്തി അമ്മന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും സവര്‍ണര്‍ വിലക്കിയതായി പഴങ്ങല്ലിമേഡിലുള്ള 200ഓളം ദലിത് കുടംബങ്ങള്‍ പറഞ്ഞു. 35ലധികം വരുന്ന കാരൂര്‍ നാഗമ്പള്ളിയിലെ ദലിത് കുടുംബങ്ങള്‍ക്കും ഇതേ പരാതിയുണ്ട്. ക്ഷേത്ര നിര്‍മാണത്തിന് തങ്ങളും പണം നല്‍കിയിട്ടുണ്ടെന്നും ഈ ക്ഷേത്രം മുമ്പ് തങ്ങളുടെ പ്രദേശത്തായിരുന്നുവെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ഇപ്പോഴുള്ള സ്ഥലത്തേയ്ക്ക് മാറ്റിയതെന്നും ദലിതര്‍ അവകാശപ്പെടുന്നുണ്ട്. മതം മാറുമെന്ന വാര്‍ത്ത പ്രചരിച്ചതോടെ തമിഴ്‌നാട് തൗഹീദ് ജമാഅത്ത് അംഗങ്ങള്‍ തങ്ങളെ കാണാന്‍ വന്നതായും ഇവര്‍ അവകാശപ്പെടുന്നു. അതേസമയം പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന വാഗ്ദാനവുമായി ചില ഹിന്ദുത്വ സംഘടനകളും ദലിതരെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,156 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക