|    Jan 20 Fri, 2017 3:03 am
FLASH NEWS

ക്ഷേത്ര കവാടത്തില്‍ മുഖംമൂടി സംഘം പെയിന്റടിച്ച് സംഘര്‍ഷത്തിന് ശ്രമം

Published : 5th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: പ്രസിദ്ധമായ മഡിയന്‍ കൂലോം ക്ഷേത്ര കവാടത്തില്‍ പച്ചപെയിന്റടിച്ച് സംഘര്‍ഷത്തിന് ആസൂത്രിത നീക്കം. ബൈക്കിലെത്തിയ മൂഖംമൂടി സംഘമാണ് പച്ചപെയിന്റടിച്ചതെന്ന് സംശയിക്കുന്നു. സംഭവമറിഞ്ഞ് കക്ഷിരാഷ്ട്രീയഭേദമന്യേ നാട്ടുകാരും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബൈക്കില്‍ മുഖംമൂടിധരിച്ചെത്തിയ മൂന്നുപേരാണ് പച്ചപെയിന്റടിച്ചതെന്ന് സൂചന ലഭിച്ചു. ക്ഷേത്രകവാടത്തില്‍ സ്ഥാപിച്ച സിസിടിവി കാമറയിലും ജമാഅത്ത് സെക്രട്ടറി ഷൗക്കത്തിന്റെ വീടിന് മുന്നിലെ കാമറയിലും മുഖംമൂടി ധരിച്ച് ബൈക്കില്‍ സഞ്ചരിക്കുന്നവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കിന്റെ നമ്പര്‍ പോലിസ് പരിശോധിച്ചുവരികയാണ്. വ്യാജ നമ്പര്‍ പതിച്ചാണ് സംഘം എത്തിയതെന്നാണ് സംശയിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക