|    Jul 24 Mon, 2017 4:23 pm

ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായുള്ള കാഴ്ചയ്ക്ക് ജമാഅത്ത് കമ്മിറ്റി സ്വീകരണം നല്‍കി

Published : 30th November 2015 | Posted By: SMR

കാഞ്ഞങ്ങാട്: മതസൗഹാര്‍ദ്ദത്തിന് മാതൃകയായി ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായുള്ള കാഴ്ചക്ക് ജമാഅത്ത് കമ്മിറ്റി സ്വീകരണം നല്‍കി. ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി നടന്ന തിരുമുല്‍കാഴ്ച്ചയ്ക്ക് സൗത്ത് ചിത്താരി മുസ്്‌ലിം ജമാഅത്ത് കമ്മിറ്റിയാണ് സ്വീകരണം നല്‍കിയത്. മഡിയന്‍കുന്ന് താനത്തിങ്കാലില്‍ നിന്നാണ് തിരുമുല്‍കാഴ്ച്ച ആരംഭിച്ചത്. സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാമസ്ജിദിന് മുന്നിലെത്തിയപ്പോള്‍ ജമാഅത്ത് ഭാരവാഹികള്‍ തിരുമുല്‍കാഴ്ച്ചയെ സ്വീകരിച്ചു.
ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എം എച്ച് മുഹമ്മദ്കുഞ്ഞി ഹാജി, ശംസുദ്ദീന്‍ മാട്ടുമ്മല്‍, സി പി സുബൈര്‍, പി കുഞ്ഞബ്ദുല്ല, യൂറോ കുഞ്ഞബ്ദുല്ല, വണ്‍ ഫോര്‍ അഹമദ്, വണ്‍ ഫോര്‍ അബ്ദുല്ല, നേതൃത്വംനല്‍കി. നേരത്തെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പള്ളിയിലെത്തി കളിയാട്ട മഹോല്‍സവത്തിലേക്ക് ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെയും മഹല്ല് നിവാസികളെയും ക്ഷണിച്ചിരുന്നു. വിനോദ് മീത്തല്‍, അനിരുദ്ധന്‍, ഗംഗാധരന്‍, രവി കൊളവയല്‍ ഉള്‍പ്പെടെയുള്ള ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ടമഹോത്സവ കമ്മിറ്റി ഭാരവാഹികളാണ് നേതൃത്വം നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക