|    Dec 16 Sun, 2018 8:01 am
FLASH NEWS

ക്ഷേത്രോല്‍സവത്തിനിടെ സംഘര്‍ഷം; വാഹനങ്ങള്‍ തകര്‍ത്തു

Published : 28th December 2017 | Posted By: kasim kzm

പയ്യന്നൂര്‍: ക്ഷേത്രോല്‍സവത്തിനെത്തിയ ഓട്ടോറിക്ഷ തകര്‍ത്തതിനെച്ചൊല്ലി സംഘര്‍ഷം. മൂന്ന് വാഹനങ്ങള്‍ തകര്‍ക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കരിവെള്ളൂര്‍ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിലെ പാട്ട് മഹോല്‍സവത്തിന്റെ സമാപന ദിവസത്തിലാണ് സംഭവം. അണ്ടൂരിലെ കെ പി സത്യന്റെ കെഎല്‍ 59 1253 ഓട്ടോയുടെ ചില്ല് തകര്‍ത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് ഒരുസംഘം കുതിരുമ്മലിലെ യു പ്രശാന്തന്‍, സഹോദരി ശ്രീജ, സഹോദരന്‍ പ്രഭാകരന്റെ ഭാര്യ ഉഷ എന്നിവരെ മര്‍ദിച്ചു. വീടിന് സമീപം നിര്‍ത്തിയിട്ട ഇവരുടെ മകന്‍ ബിജോബിയുടെ കെഎല്‍ 59 എം 8293 നമ്പര്‍ കാറും മറ്റൊരു മകന്‍ ബിജോഷിന്റെ കെഎല്‍ 59 ജെ 720 പിക്കപ്പ് വാനും അടിച്ചുതകര്‍ത്തു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. അന്നൂര്‍, കൊടക്കാട്, പൂക്കാനം ഭാഗങ്ങളില്‍ നിന്നെത്തിയ 40ഓളം ആളുകളാണ് അക്രമം നടത്തിയതെന്ന് ഇവര്‍ പറഞ്ഞു. എസ്‌ഐ എംഎന്‍ ബിനോയിയുടെ നേതൃത്വത്തിലെത്തിയ പോലിസ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss