|    Nov 19 Sun, 2017 4:09 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ക്ഷേത്രാക്രമണക്കേസിലെ പ്രതിയെ മനോരോഗിയാക്കാന്‍ നീക്കം

Published : 1st June 2017 | Posted By: fsq

 

നിലമ്പൂര്‍: പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത കേസിലെ പ്രതി തിരുവനന്തപുരം കിളിമാനൂര്‍ പുല്ലഴി സ്വദേശി തെങ്ങുവിള വീട്ടിലെ എസ് എസ് മോഹനകുമാറിന്റെ മനോനില തകരാറിലാണെന്ന് കുപ്രചാരണം നടക്കുന്നു. പോലിസിന്റെ ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി നല്‍കുകയും തൊണ്ടിസാധനങ്ങള്‍ വ്യക്തമായി കാണിക്കുകയും ചെയ്ത മോഹന്‍കുമാറിനാണു മനോരോഗം ആരോപിക്കുന്നത്. സംഘപരിവാരവുമായി  ബന്ധപ്പെട്ടവ ര്‍ക്ക് പങ്കുണ്ടോ എന്നതിനെ കുറിച്ച് വിശദ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. അതിനിടയിലാണു പ്രതി ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവനാണെന്ന് വ്യക്തമായപ്പോള്‍ ലെറ്റര്‍ ബോംബ് കേസ് പോലെ മാനസികരോഗിയാക്കി കേസിന്റെ  കനംകുറയ്ക്കാന്‍ ശ്രമം നടക്കുന്നത്. ലെറ്റര്‍ബോംബ് കേസിലെയും മറ്റുമുള്ള പ്രതികളെ ഭ്രാന്തന്‍മാരാക്കിയ പോലെ ഇതും ഒരു വട്ട് കേസായി ഒതുക്കാനുള്ള ശ്രമം നടക്കുന്നതായാണു വിവരം. പ്രതിയുടെ പിതാവിനോട് കുടുംബത്തില്‍ ആരെങ്കിലും ഇസ്‌ലാംമതം സ്വീകരിച്ചവരുണ്ടോ എന്ന് അന്വേഷിച്ചതായും അറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക