|    Jul 23 Sun, 2017 10:31 am

ക്ഷേത്രവളപ്പില്‍ മാംസാവശിഷ്ടം കണ്ടെന്ന്; പോലിസ് സ്ഥിതിഗതികള്‍ ശാന്തമാക്കി

Published : 26th September 2016 | Posted By: SMR

കൊല്ലങ്കോട്:  മുതലമട പോത്തമ്പാടം അയ്യപ്പന്‍കാവിന്റെ ചുറ്റുവളപ്പിനുള്ളില്‍ മാംസാവശിഷ്ടം കണ്ടതായി പരാതി.  ഇന്നലെ രാവിലെയാണ് പോത്തമ്പാടം റോഡരികിലുള്ള അമ്പലത്തിന്റെ ചുറ്റുവളപ്പില്‍ ആടിന്റെ തല കണ്ടെത്തിയത്.  തുടര്‍ന്ന് ചില സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കൊല്ലങ്കോട് പോലിസ് സിഐ എസ് എന്‍ സലീഷ്, എസ്‌ഐ സഞ്ജയ് കുമാര്‍, എന്നിവരുടെ ക്രിയാത്മക ഇടപെടലുകള്‍ മൂലമാണ് സംഘര്‍ഷാവസ്ഥ ലഘൂകരിച്ചത്.
പോത്തമ്പാടം മുസ്‌ലിം പള്ളിയുടെ നൂറ് മീറ്റര്‍ അകലെയാണ് അയ്യപ്പന്‍ ക്ഷേത്രം ഉള്ളത്. അതിനാല്‍ ഹിന്ദു- മുസ്‌ലിം സംഘര്‍ഷത്തിന് സാധ്യതയുള്ളതായി മനസ്സിലാക്കിയ പോലിസ് സര്‍വകക്ഷി രാഷ്ട്രീയ നേതാക്കളുമായി സ്റ്റേഷനില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് അഞ്ചു മണിയോടെ പോലിസ് ഉേദ്യാഗസ്ഥരും രാഷ്ട്രീയ നേതാക്കളായ തിരുചന്ദ്രന്‍ (സിപിഎം) കണ്ണന്‍ എന്ന വിനേഷ് (കോണ്‍ഗ്രസ്)സുരേന്ദ്രന്‍, എ എസി ശെല്‍വന്‍ (ബിജെപി) തുടങ്ങിയവരുടെ നേതൃത്വത്തില്‍ ക്ഷേത്ര മുറ്റവും റോഡരികില്‍ വളര്‍ന്ന പുല്ലും പാഴ്‌ചെടികളും പുല്‍വെട്ടി യന്ത്രം ഉപയോഗിച്ചും എക്‌സ്‌കവേറ്റര്‍ എത്തിച്ചും വൃത്തിയാക്കി.
വിവരം പരന്നതോടെ നിരവധി ആളുകളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി. സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതിനായി കൊല്ലങ്കോട് പോലിസ് ഈ പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്.  കശാപ്പുശാലയില്‍ നിന്നു വാങ്ങിയ ആടിന്റെ തല മാംസങ്ങള്‍ എടുത്ത ശേഷം ക്ഷേത്രവളപ്പില്‍ കൊണ്ട് ഇട്ടതാവാം എന്നാണ് സംശയിക്കുന്നത്. ഇരു സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം വളര്‍ത്താ ന്‍ സാമൂഹിക ദ്രോഹികള്‍ ചെയ്തതാവാം എന്നാണ് പോലിസും കരുതുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക