|    Sep 24 Mon, 2018 10:57 am

ക്ഷേത്രഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച

Published : 22nd April 2018 | Posted By: kasim kzm

പയ്യന്നൂര്‍: വെള്ളൂര്‍ കടുക്കത്ത് കൊട്ടണച്ചേരി ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തി. പള്ളിയറയുടെ മുന്നിലെയും ക്ഷേത്രത്തിന് പുറത്തുള്ളതും ഉള്‍പ്പെടെ മൂന്നു ഭണ്ഡാരങ്ങളാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കവര്‍ന്നത്. കാല്‍ലക്ഷം രൂപയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണു നിഗമനം. ക്ഷേത്ര മതിലിനകത്ത് പള്ളിയറയുടെ മുന്നില്‍ സ്ഥാപിച്ച സ്റ്റീല്‍ ഭണ്ഡാരം പറിച്ചെടുത്ത് പണം കവര്‍ന്ന ശേഷം മിതിലിനു പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ക്ഷേത്രത്തിനു പുറത്ത് നടപ്പന്തലിനോട് ചേര്‍ന്ന് ഇളനീര്‍ മാതൃകയിലുള്ള ഭണ്ഡാരം തകര്‍ത്തും പണം കവര്‍ന്നു. ക്ഷേത്രത്തിനു പുറത്തുള്ള ഉപക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ച മറ്റൊരു സ്റ്റീല്‍ ഭണ്ഡാരവും തകര്‍ത്ത് കവര്‍ച്ച ചെയ്ത നിലയിലാണ്. ഇന്നലെ രാവിലെ ഭക്തര്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ക്ഷേത്രത്തിനകത്തും നടപ്പന്തലിലുമായി രാത്രി കാലങ്ങളില്‍ വൈദ്യുതി വിളക്ക് കത്തിക്കാറുണ്ട്. ഇതെല്ലാം അണച്ച ശേഷമാണു കവര്‍ച്ച നടത്തിയത്. ക്ഷേത്രത്തിനകത്തും പുറത്തും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും കുറേ നാളായി പ്രവര്‍ത്തന രഹിതമാണ്. പയ്യന്നൂര്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും പരിശോധനയ്‌ക്കെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss