|    Jan 19 Thu, 2017 12:12 pm
FLASH NEWS

ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച; യുവാവ് പിടിയില്‍

Published : 15th October 2016 | Posted By: Abbasali tf

തളിപ്പറമ്പ്: വെള്ളാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വെള്ളാട് പൂവന്നൂര്‍ സ്വദേശി ഒറ്റപ്ലാക്കല്‍ ആനന്ദ്‌റാമി (26)നെയാണ് ആലക്കോട് എസ്‌ഐ ടി വി അശോകന്‍, എഎസ്‌ഐ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സപ്തംബര്‍ 26ന് രാത്രിയാണ് കവര്‍ച്ച നടത്തിയത്. ക്ഷേത്രത്തിന് മുന്‍വശത്തെ ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്കു ശേഷം പമ്പയിലേക്കു രക്ഷപ്പെട്ട ആനന്ദ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയപ്പോഴാണ് പിടികൂടിയത്. ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് വെള്ളാട് കള്ളുഷാപ്പിലും ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നു. നേരത്തേ റബര്‍ഷീറ്റ് മോഷണ കേസില്‍ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ജയില്‍ ചാടിയ ആനന്ദിനെ തളിപ്പറമ്പ് ബസ്്സ്റ്റാന്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തിരുന്നത്. ആനന്ദിനെ കരുവാഞ്ചാലിലെ കടയിലും കവര്‍ച്ച നടത്തിയ വെള്ളാട് ക്ഷേത്രത്തിലുമെത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക