|    Jul 28 Fri, 2017 2:16 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ക്ഷേത്രപ്രവേശനം തടഞ്ഞു; മതം മാറുമെന്ന് ദലിത് കുടുംബങ്ങള്‍

Published : 27th July 2016 | Posted By: SMR

നാഗപട്ടണം: ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് സവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ദലിത് കുടുംബങ്ങള്‍ മതംമാറ്റത്തിനൊരുങ്ങുന്നു. തമിഴ്‌നാട്ടിലെ വേദാരണ്യം, കാരൂര്‍ എന്നിവിടങ്ങളിലെ 250ഓളം കുടുംബങ്ങളാണ് സവര്‍ണരുടെ പീഡനത്തില്‍ മനംനൊന്ത് ഇസ്‌ലാം ആശ്ലേഷത്തിന് ഒരുങ്ങുന്നത്.
പ്രശസ്തമായ ക്ഷേത്രങ്ങളുള്ള സ്ഥലമാണ് വേദാരണ്യം. ഇവിടുത്തെ പഴങ്കള്ളിമേടിലെ 200ഓളം ദലിത് കുടുംബങ്ങള്‍ക്ക് ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തിലെ ഉല്‍സവങ്ങള്‍ നടത്താന്‍ അനുവദിക്കുന്നില്ലെന്നാണു പരാതി. കാരൂരിലെ നാഗംപള്ളിയിലുള്ള 50ഓളം കുടുംബങ്ങളും സമാന ആക്ഷേപം ഉന്നയിച്ചു.
നാഗംപള്ളയിലെ മഹാശക്തി അമ്മന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതാണ് ദലിതരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. തങ്ങളുടെ കൂടി സാമ്പത്തിക സഹായത്തോടെയാണ് മഹാശക്തി അമ്മന്‍ ക്ഷേത്രം പണിതതെന്ന് ദലിതര്‍ പറയുന്നു. മതംമാറുന്നതിന്റെ ഭാഗമായി തങ്ങളുടെ റേഷന്‍കാര്‍ഡിലെ പേര് മാറ്റണമെന്നും ദലിതര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇസ്‌ലാം സ്വീകരിക്കുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് തൗഹീദ് ജമാഅത്ത് പ്രവര്‍ത്തകര്‍ തങ്ങളെ സമീപിച്ചിരുന്നുവെന്ന് ദലിതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക