|    Jul 20 Fri, 2018 2:20 pm
FLASH NEWS

ക്ഷേത്രദര്‍ശനത്തിനിടെ കവര്‍ച്ച: മൂന്ന് ഇതരസംസ്ഥാന യുവതികള്‍ അറസ്റ്റില്‍

Published : 13th September 2017 | Posted By: fsq

 

അമ്പലപ്പുഴ:ക്ഷേത്ര ദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ മാല കവര്‍ന്ന മൂന്ന് ഇതരസംസ്ഥാനക്കാരായ സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. കര്‍ണാടക വിരാച്‌പേട്ടൈ സ്വദേശിനികളായ രാധ (30), ഗായത്രി (30),ശിവമ്മ (40) എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ രാവിലെ 10ഓടെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലായിരുന്നു സംഭവം. ദര്‍ശനത്തിനെത്തിയ തൃക്കുന്നപ്പുഴ പഞ്ചായത്ത് 15ാം വാര്‍ഡ് തയ്യില്‍ കിഴക്കേതില്‍ വീട്ടില്‍ സുരേന്ദ്രന്റെ ഭാര്യ അംബുജാക്ഷിയുടെ 7 ഗ്രാം തൂക്കം വരുന്ന മാലയാണ് ഇവര്‍ കവര്‍ന്നത്. ക്ഷേത്രത്തിലുണ്ടായിരുന്നവരാണ് ഇവരെ പിടികൂടിയത്. അറവുകാട് ക്ഷേത്രത്തിലെത്തിയ സ്ത്രീകളുടെ മാലയും ഇവര്‍ കവര്‍ന്നതായി പോലിസ് പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss