|    Mar 26 Sun, 2017 9:00 am

ക്ഷേത്രത്തില്‍ മോഷണശ്രമം മൂന്ന് യുവാക്കള്‍ പിടിയില്‍

Published : 29th August 2016 | Posted By: SMR

മൂന്നാര്‍: സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണശ്രമത്തിനിടെ മൂന്ന് യുവാക്കള്‍ പോലിസ് പിടിയിലായി. മൂന്നാര്‍ ന്യൂ കോളനി സ്വദേശികളായ എം.മാരിമുത്തു(19), സി.വിജയ് (19), വീരമണികണ്ഠന്‍ എസ് (19) എന്നിവരാണ് പിടിയിലായത്.ഇന്നലെ  പുലര്‍ച്ചെ ഒന്നരയോടെയാണ് മൂവര്‍ സംഘം കെഎല്‍ 06 എഫ് 8503 നമ്പര്‍ ഓട്ടോയില്‍ ക്ഷേത്ര പരിസരത്ത് എത്തിയത്.
കൂട്ടാളികളെ പുറത്തു കാവല്‍ നിര്‍ത്തി മാരിമുത്തുവാണ് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ക്കുന്ന ശബ്ദം കേട്ട് സെക്യൂരിറ്റി എത്തിയതോടെ ഇയാള്‍ ക്ഷേത്രത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിന്റെ അടിയില്‍ ഒളിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ജീവനക്കാര്‍ എത്തി പിടികൂടാന്‍ ശ്രമിച്ചുവെങ്കിലുംഓട്ടോയില്‍ കയറി മൂവരും രക്ഷപെടുകയായിരുന്നു. ക്ഷേത്ര ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ പൊലിസ് നടത്തിയ വാഹന പരിശോധനയിലാണ് മൂവരും പിടിയിലായത്. പ്രതികളെ ഇന്ന് ദേവികുളം കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ വര്‍ഷം ആഗസ്ത് 29നും ഇതേ ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു.
ക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന വെള്ളി അങ്കി, വെള്ളി ശൂലം എന്നിവയും മൂന്ന് ഭാഗങ്ങളിലായി വച്ചിരുന്ന ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണവും മോഷ്ടാക്കള്‍ അപഹരിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പോലിസിന് മോഷ്ടാക്കളുടെ ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇപ്പോള്‍ പിടിയിലായ പ്രതികള്‍ക്ക്  ഒരു വര്‍ഷം മുന്‍പ് നടന്ന മോഷണവുമായി ബന്ധമുണ്ടോ എന്ന കാര്യം കൂടുതല്‍ അന്വേഷണത്തിലെ വ്യക്തമാകൂ എന്ന് മൂന്നാര്‍ എസ്.ഐ വിഷ്ണുകുമാര്‍ അറിയിച്ചു.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക