|    Jul 17 Tue, 2018 11:01 pm
FLASH NEWS

ക്ഷേത്രത്തില്‍ നിന്ന് പതക്കം നഷ്ടപ്പെട്ട കേസ്്: അന്വേഷണം സ്‌റ്റേറ്റ് ടെംപിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡിന്

Published : 16th September 2017 | Posted By: fsq

 

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമീക്ഷേത്രത്തില്‍ നിന്ന് പതക്കം നഷടപ്പെട്ട കേസില്‍ അന്വേഷണം അമ്പലപ്പുഴ സിഐയില്‍ നിന്ന് സ്‌റ്റേറ്റ് ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡിന് കൈമാറിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. സംയുക്ത കര്‍മസമിതി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഇന്നലെ ഹൈക്കോടതി  ഉത്തരവിറക്കിയത്.നിലവില്‍ പോലിസ് നടത്തുന്ന അന്വേഷണത്തിന് ശക്തമായ തിരിച്ചടിയായി മാറി ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണം പൂര്‍ത്തിയായെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ആറു മാസമായി അന്വേഷണം നടത്തിയിട്ടും പ്രതികളെ അറസ്റ്റ്്് ചെയ്യാത്ത പോലിസ് നിലപാടില്‍ അതൃപ്തി അറിയിച്ചാണ് ഹൈക്കോടതി അന്വേഷണം ടെമ്പിള്‍ സ്‌ക്വാഡിന് കൈമാറാന്‍ ഉത്തരവിട്ടത്. ഇതുവരെ നടന്ന അന്വേഷണത്തിന്റെ മുഴുവന്‍ രേഖകളും ഉടന്‍ ടെബിള്‍ സ്‌ക്വാഡിന് കൈമാറാന്‍ അമ്പലപ്പുഴ സിഐക്ക് കോടതി നിര്‍ദേശം നല്‍കി. മാര്‍ച്ച് 20 നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്ന് നവരത്‌നം പതിച്ച പതക്കം കാണാതാവുന്നത്.  ഇതിനു ശേഷം മുന്‍ ഉപദേശക സമിതി സെക്രട്ടറി ഡി സുഭാഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത ദിവസം ക്ഷേത്രത്തില്‍ അന്വേഷണത്തിനെത്തിയ ഐജി പി വിജയന്‍ കേസന്വേഷണം ജില്ലാ െ്രെകംബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. ക്ഷേത്രത്തില്‍ പരിശോധനക്കു പോലും എത്താതെ മാസങ്ങളോളം തള്ളി നീക്കി. ഇതിനിടയില്‍ നാടകീയമായി ജൂണ്‍ മാസത്തില്‍ പതക്കം കാണിക്കവഞ്ചികളില്‍ നിന്ന് ലഭിച്ചതോടെ അന്വേഷണം നിര്‍ജീവമായി. പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ക്ഷേത്ര ജീവനക്കാര്‍ ,മേല്‍ശാന്തിമാര്‍, ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തതില്‍ നിന്ന് ഒടുവില്‍ അന്വേഷണം അഞ്ച് പേരിലേക്ക് ഒതിക്കിയിരുന്നു.  പ്രതികളെ കുറിച്ച് സൂചന ലഭിച്ചില്ലെന്നു പറഞ്ഞ അന്വേഷണ സംഘമാണ് ഇപ്പോള്‍ കോടതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും അറിയിച്ചത്.പ്രതികളെ തിരിച്ചറിഞ്ഞെങ്കില്‍ എന്തുകൊണ്ട് ഇത്രയും ദിവസം പിടികൂടിയില്ലെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ചില കോണുകളില്‍ നിന്നുള്ള സമ്മര്‍ദമാണ് പ്രതികളെ പിടികൂടാന്‍ പോലിസിന് തടസ്സമായത്. ഇത് കണക്കിലെടുത്താണ് അന്വേഷണം കോടതി നിരീക്ഷണത്തില്‍ നടത്തണമെന്നു കാട്ടി സംയുക്ത കര്‍മ സമിതി ഹൈക്കോടതിയെ സമീപിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss