|    Nov 24 Fri, 2017 6:23 pm
FLASH NEWS

ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍

Published : 9th August 2017 | Posted By: fsq

 

മൂവാറ്റുപുഴ: ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയശേഷം പുറത്തിറങ്ങി മുങ്ങിയ ആളെ പോലിസ് പിന്തുടര്‍ന്ന് പിടികൂടി. പെരുമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന തൊടുപുഴ ഇടവെട്ടി കൊടിപ്പറമ്പില്‍ സലീം(50) ആണ് പോത്താനിക്കാട് പോലിസിന്റെ പിടിയിലായത്. കടുംപിടി പാറപ്പുഴക്കാവ് ക്ഷേത്രത്തില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ കവര്‍ച്ചക്കെത്തിയ സലീം ക്ഷേത്രത്തിന്റെ ശ്രീകോവില്‍ തകര്‍ത്ത് അകത്ത് കിടന്ന് ഭണ്ഡാരത്തില്‍ നിന്ന് പണവും അവിടെയുണ്ടായിരുന്ന ഉരുളിയും കവര്‍ച്ച നടത്തുകയായിരുന്നു. കവര്‍ച്ച മുതല്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന പ്രതിയുടെ ബൈക്കില്‍ വച്ച് ശേഷം വീണ്ടും കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ പട്രോളിങ് നടത്തുകയായിരുന്ന പോലിസ് സംഘത്തെ കണ്ട് കടന്നുകളയുകയായിരുന്നു. പോലിസ് ബൈക്ക് പരിശോധിച്ചപ്പോള്‍ മോഷണ മുതലും പണവും കണ്ടെത്തി. മീന്‍വില്‍പ്പനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് പോലിസ് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്്് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക