|    Oct 20 Sat, 2018 3:25 am
FLASH NEWS
Home   >  Kerala   >  

ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണം;നിലവിലെ രീതി പരോക്ഷ മതപരിവര്‍ത്തനം: അജയ് തറയില്‍

Published : 9th September 2017 | Posted By: mi.ptk

കൊച്ചി: ക്ഷേത്രങ്ങില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അജയ് തറയില്‍ ഇക്കാര്യം പറഞ്ഞത്. നിലവില്‍ ഹിന്ദുക്കള്‍ക്കും ഹിന്ദുമത വിശ്വാസിയെന്ന് എഴുതി നല്‍കുന്നവര്‍ക്കും മാത്രമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇത് പരോക്ഷ മതപരിവര്‍ത്തനമാണ്. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ചുമതലയല്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ധാരാളം അഹിന്ദുക്കള്‍ ക്ഷേത്രാരാധനകളില്‍ പങ്കാളികളാകാറുണ്ട്. ഈ സാഹചര്യത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ദേവസ്വംബോര്‍ഡ് തീരുമാനത്തിന് പ്രസക്തിയില്ല. അതിനാല്‍ 1952ലെ ദേവസ്വം ബോര്‍ഡ് ഉത്തരവില്‍ ഭേദഗതി വരുത്തി ക്ഷേത്രാരാധനകളിലും വിഗ്രഹാരാധനകളിലും വിശ്വസിക്കുന്ന ആര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായത്തെ ദേവസ്വംബോര്‍ഡ് പ്രസിഡന്റും മറ്റ് അംഗങ്ങളും പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss