|    Jul 22 Sun, 2018 6:28 pm
FLASH NEWS

ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണശ്രമം

Published : 8th September 2017 | Posted By: fsq

 

മരട്: തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമം. ക്ഷേത്രമതില്‍കെട്ടിനകത്തെ മൂന്ന് ഭണ്ഡാരങ്ങളാണ് ഇന്നലെ രാവിലെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഇരട്ട പൂട്ടുള്ള ഭണ്ടാരത്തിന്റെ  ഉള്‍ഭാഗത്തെ രണ്ടാമത്തെ പൂട്ട് തുറക്കാന്‍ കഴിയാത്തതിനാല്‍ പണം മോഷ്ടിക്കാന്‍ കഴിഞ്ഞില്ല. വെളുപ്പിന് ശാന്തിക്കാരന്‍ ക്ഷേത്രനട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണശ്രമം നടന്നതായി കണ്ടത്. ക്ഷേത്ര സമിതിക്കാര്‍ വിവരം  നല്‍കിയതിനെ തുടര്‍ന്ന് പനങ്ങാട് പോലിസ് സ്ഥലത്തെത്തി  പരിശോധന നടത്തി. മൂന്നു വര്‍ഷം മുന്‍പ് നെട്ടൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രഭാമണ്ഡലം മോഷ്ടിക്കപ്പെട്ടിരുന്നുവെങ്കിലും നാളിതുവരെ കണ്ടെത്തിയിട്ടില്ല.സുരക്ഷാ കാമറകള്‍ സ്ഥാപിക്കാന്‍ പോലിസ് നിര്‍ദേശിച്ചിരുന്നെങ്കിലും ക്ഷേത്രസമിതിയോ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡോ ഇതിനു തയാറാവാത്തതില്‍ ഭക്തര്‍ക്ക് അമര്‍ഷമുണ്ട്. ക്ഷേത്ര പരിസരത്ത് മദ്യപരും, സാമൂഹ്യ വിരുദ്ധരും രാത്രികാലങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. വിവരമറിഞ്ഞെത്തിയ നഗരസഭാ ചെയര്‍പേഴ് സണ്‍ സുനില സിബി യും ,വൈസ് ചെയര്‍മാന്‍ ജബ്ബാര്‍ പാപ്പനയുംപോലിസ് അധികാരികളോട് പെട്രോളിംഗ്  ശക്തമാക്കാന്‍ ആവശ്യപ്പെട്ടു.—

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss