|    Jun 22 Fri, 2018 9:17 am
FLASH NEWS

ക്ഷേത്രത്തിലെ കോടികള്‍ വിലമതിക്കുന്ന താഴികക്കുടം മോഷ്ടിക്കാന്‍ ശ്രമം; ദുരൂഹതയെന്ന്

Published : 30th September 2016 | Posted By: Abbasali tf

ചെങ്ങന്നൂര്‍:  മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ അമൂല്യമെന്നു കണ്ടെത്തിയ കോടികള്‍ വിലമതിക്കുന്ന താഴികക്കുടം മോഷ്ടിക്കാന്‍ കഴിഞ്ഞ രാത്രി ശ്രമം നടന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ സമീപത്തു തന്നെ താമസിക്കുന്ന സെക്രട്ടറി സനല്‍കുമാര്‍ ക്ഷേത്രത്തിനു മുകളില്‍ നിന്ന് എന്തോ ശബ്ദം കേട്ട് വീട്ടില്‍ നിന്നുകൊണ്ടു തന്നെ ടോര്‍ച്ച് തെളിച്ച് പരിശോധന നടത്തിയിരുന്നു. ഈ സമയം കനത്ത മഴയായിരുന്നതിനാല്‍ ഇയാള്‍ക്കു പുറത്തിറങ്ങാനായില്ല. പുലര്‍ച്ചെ അഞ്ചോടെ മഴ തോര്‍ന്നപ്പോള്‍ ക്ഷേത്രത്തിലെത്തി പരിശോധിച്ചപ്പോഴാണ് താഴികക്കുടത്തിന്റെ മകുടവും ചുവട് ഭാഗവും ഇളക്കി ക്ഷേത്രമുറ്റത്തിട്ടിരിക്കുന്നത് കണ്ടെത്തിയത്.ഉടന്‍ തന്നെ മറ്റ് ഭാരവാഹികളെയും പോലിസിനെയും വിവരമറിയിക്കുകയും പോലിസെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ പി എന്‍ സാനു, ഡിവൈഎസ്പി കെ ആര്‍ ശിവസുതന്‍പിള്ള, സിഐ ടി മനോജ്, എസ്‌ഐ സുജിന്‍ലാല്‍ എന്നിവരുടെ നേത്യത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി. പുരാവസ്തു വകുപ്പ്് സംരക്ഷിച്ചുവരുന്ന ക്ഷേത്രമാണിത്. ടെമ്പിള്‍ സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു പ്രശസ്തമായ ചിത്രത്തൂര്‍ മഠത്തിന് ഊരാഴ്മ അവകാശമുള്ള ക്ഷേത്രമാണിത്. ദൈനംദിന ഭരണം നടത്തുന്നത്് നാട്ടുകാരടങ്ങുന്ന ഭരണ സമിതിയാണ്. 2008ലാണ്് ക്ഷേത്രത്തിന്റെ താഴികക്കുടത്തിലും അതിനു താഴെയുള്ള ചെമ്പ്് പൊതിഞ്ഞ ഭാഗത്തും ഇറിഡിയത്തിന്റെ സാന്നിധ്യമുണ്ടെന്നു കെണ്ടത്തിയത്.2011 ഒക്‌ടോബര്‍ 19നും  ഇവിടെ മോഷണം നടന്നിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss