|    Dec 16 Sat, 2017 5:17 am
FLASH NEWS

ക്ഷേത്രത്തിലും വീട്ടിലും മോഷണം നടത്തിയ യുവാവ് പിടിയില്‍

Published : 5th March 2016 | Posted By: SMR

തിരുവല്ല: വീട്ടിലും ക്ഷേത്രത്തിലും മോഷണം നടത്തിയയാള്‍ പിടിയില്‍. തിരുവല്ല അഞ്ചല്‍ക്കുറ്റി പരുത്തിക്കല്‍പ്പടി പാലത്തിങ്കല്‍ പറമ്പില്‍ അനീഷ് ചാക്കോ (44)ആണ് വീടിനു സമീപത്ത് നിന്ന് ഇന്നലെ അറസ്റ്റിലായത്. കഴിഞ്ഞ രാത്രി കാവുംഭാഗം കാഞ്ഞിരക്കാട്ട് ജോണിന്റെ വീടിന്റെ അടുക്കളയുടെ വാതില്‍ കുത്തിത്തുറന്ന് ഇയാള്‍ മോഷണം നടത്തി.
നാലായിരം രൂപയും മൂവായിരം രൂപ വിലയുള്ള വാച്ചും വെട്ടുകത്തിയും പ്രതി മോഷണം നടത്തിയതായി പോലിസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ നിന്നു തൊണ്ടിമുതല്‍ കണ്ടെടുത്തു. കഴിഞ്ഞദിവസം പുലര്‍ച്ചെ കരുന്നാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ഇയാള്‍ മോഷണം നടത്താനെത്തി.
ക്ഷേത്രത്തിന്റെ ഓട് പൊളിച്ച് അകത്തു കയറിയെങ്കിലും പൂജാരിയെ കണ്ട് ഓടി രക്ഷപ്പെട്ടു. മുമ്പും ഈ ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ പ്രതി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് എസ്. വിനോദ് കൃഷ്ണ പറഞ്ഞു.
അഡീഷനല്‍ എസ്‌ഐ രാജ്കുമാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ സുനില്‍കുമാര്‍, താജുദ്ദീന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ രാജു, ശ്രീജിത്ത്, രാജ്കുമാര്‍, രാജേഷ്‌കുമാര്‍, വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക