|    Jul 23 Mon, 2018 11:18 pm
FLASH NEWS

ക്ഷേത്രത്തിനും മസ്ജിദിനും ഒരു കവാടം; മതസൗഹാര്‍ദത്തിനു മാതൃകയായി ദേവര്‍കോവില്‍

Published : 7th September 2017 | Posted By: fsq

 

കുറ്റിയാടി: ക്ഷേത്രത്തിനും മസ്ജിദിനും ഒറ്റ കവാടം നിര്‍മ്മിച്ച് കായക്കൊടി പഞ്ചായത്തിലെ ദേവര്‍കോവില്‍ മത സൗഹാര്‍ദ്ദത്തിനു ഉദാത്ത മാതൃകതീര്‍ക്കുന്നു. ദേവര്‍കോവില്‍ ഭഗവതി ക്ഷേത്രത്തിലേക്കും ദേവര്‍കോവില്‍ സൗത്ത് മസ്ജിദുല്‍ തഖ് വയിലേക്കുമുള്ള കവാടമാണു ഒരേ ബോര്‍ഡില്‍ ഒരുക്കിയത്. മതേതരത്വത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്ന ദേവര്‍കോവിലില്‍ ഒരു കവാടം കൂടി നിലവില്‍ വന്നതോടെ മതസൗഹാര്‍ദ്ദത്തിന്റെ മഹത്വവും സന്ദേശവും ഒന്നുകൂടി കരുത്താര്‍ജ്ജിക്കുകയാണ്.. മൂന്നുവര്‍ഷമായി സാന്ത്വന പരിചരണ രംഗത്തും സാംസ്‌ക്കാരിക രംഗത്തും പ്രവര്‍ത്തിച്ചുവരുന്ന നാട്ടുകൂട്ടം ഗ്രാമക്ഷേമ വേദിയാണു കവാടം സ്ഥാപിച്ചത്. കരിക്കാടന്‍പൊയിലില്‍ നിന്ന്  ഘോഷയാത്രയായെത്തിയ നൂറിലധികം പേരെ സാക്ഷിയാക്കി ഭഗവതി ക്ഷേത്ര പ്രതിനിധി പി സി ദാമോദരന്‍ നമ്പൂതിരിയും ജുമാമസ്ജിദ് ഖാസി സാബില്‍ ബാഖവി അല്‍ ഹാദിയും കവാടം ഉദ്ഘാടനം ചെയ്തു. കെ മനോജ് അധ്യക്ഷതവഹിച്ചു. കെ പി സുമതി, ടി ടി ഹലീമ, കെ പി രവീന്ദ്രന്‍, എം പി രവി, എം പി വിനോദന്‍  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss