|    Oct 23 Tue, 2018 9:25 pm
FLASH NEWS

ക്ഷേത്രങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും അക്ഷര പൂജയ്‌ക്കൊരുങ്ങി

Published : 29th September 2017 | Posted By: fsq

 

എടപ്പാള്‍: നവരാത്രിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളും അക്ഷര പൂജയ്‌ക്കൊരുങ്ങി. നാളെ രാവിലെ ആറുമുതല്‍ കുട്ടികളെ എഴുത്തിനിരുത്തല്‍ ആരംഭിക്കും. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ഹരിശ്രീ കുറിക്കല്‍ ചടങ്ങിന് കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും. എടപ്പാള്‍ ശുകപുരം നവരാത്രി മണ്ഡപത്തില്‍ നടന്നുവരുന്ന നവരാത്രി സംഗീതോല്‍സവത്തിന്റെ ഭാഗമായി സംഗീതജ്ഞന്‍ ബാലമുരളീകൃഷ്ണയെ അനുസ്മരിച്ചു. സുന്ദരന്‍ പുന്നയൂര്‍ക്കുളം അനുസ്മരണ പ്രഭാഷണം നടത്തി. ടി കെ വിജയന്‍ അധ്യക്ഷതവഹിച്ചു. വിജയന്‍ കുമ്മറമ്പില്‍, മുരളി മേലെപ്പാട്ട്, മണി എടപ്പാള്‍, ടി വി സദാനന്ദന്‍, കൃഷ്ണാനന്ദബാബു, സദാനന്ദന്‍ ആദാവില്‍, ടി പി മുരളീധരന്‍ സംസാരിച്ചു. നാളെ രാവിലെ ഒമ്പതിന് കവികളുടെ വിദ്യാരംഭം കുറിക്കലുമുണ്ടാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss