|    Jul 23 Mon, 2018 11:17 pm
FLASH NEWS
Home   >  Kerala   >  

ക്ഷേത്രങ്ങളില്‍ എല്ലാ മതക്കാര്‍ക്കും പ്രവേശിക്കാം: വിശ്വഹിന്ദു പരിഷത്ത്

Published : 9th September 2017 | Posted By: shadina sdna


അടൂര്‍: ഹൈന്ദവ ക്ഷേത്രങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ചു കൊണ്ട് ഏത് മതവിഭാഗത്തിലുള്ളവര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ് ജെ ആര്‍ കുമാര്‍. അടൂരില്‍ വിഎച്ച്പി നടത്തുന്ന ബാലകാരുണ്യം ത്രിദിന ക്യാംപില്‍ മാധ്യമ പ്രപര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന ശോഭായാത്ര തടസപ്പെടുത്താന്‍ സിപിഎം ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഹൈന്ദവ ആചാരപ്രകാരം ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് പതിറ്റാണ്ടുകളായി നടത്തുന്ന ശോഭായാത്ര തടസപ്പെടുത്തി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss