|    Jul 21 Sat, 2018 9:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ക്ഷേത്രങ്ങളില്‍ അഴിമതി : അന്വേഷണം തുടങ്ങി

Published : 23rd September 2017 | Posted By: fsq

 

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ നടക്കുന്ന വന്‍ അഴിമതിയെക്കുറിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങി. കാണിക്കയായി ലഭിക്കുന്ന വിലപ്പെട്ട ആഭരണങ്ങള്‍ മുക്കിയതുമുതല്‍ വ്യാജ രശീതുകള്‍ വരെ പിടിച്ചെടുത്തതായാണ് വിവരം. കൊടുങ്ങല്ലൂര്‍ ശൃംഗപുരം ക്ഷേത്രത്തില്‍ സ്വര്‍ണ കിരീടമുള്‍പ്പെടെ ദേവസ്വം ജീവനക്കാരന്‍ അടിച്ചുമാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കിഴിലെ 403 ക്ഷേത്രങ്ങളിലും വിജിലന്‍സ് പരിശോധന നടത്തുന്നുണ്ട്. ഏതാനും ക്ഷേത്രങ്ങളിലെ അഴിമതിയെ കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഇതേ പരിശോധനയുടെ ഭാഗമായാണ് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ രണ്ട് ഗുമസ്തന്‍മാര്‍ സസ്‌പെന്‍ഷനിലായത്. അന്വേഷണം തുടങ്ങിയവയില്‍ ശൃംഗപുരം ക്ഷേത്രത്തിലാണ് ഏറ്റവും വലിയ അഴിമതി വിജിലന്‍സ് സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടത് എന്നാണറിയുന്നത്. കാണിക്കയായി ക്ഷേത്രത്തില്‍ നല്‍കിയ 16 ഗ്രാം തൂക്കമുള്ള സ്വര്‍ണ കിരീടം, വ്യാജ രശീത് ബുക്കുകള്‍ എന്നിവ ഈ ക്ഷേത്രത്തിന്റെ ജൂനിയര്‍ ദേവസ്വം ഓഫിസറുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായും സൂചനയുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷമേ ജൂനിയര്‍ ദേവസ്വം ഓഫിസര്‍ രാജ്കുമാര്‍ നമ്പൂതിരിക്കെതിരേ റിപോര്‍ട്ട് വിജിലന്‍സ് റിപോര്‍ട്ട് നല്‍കൂ.തൃശൂര്‍ ശങ്കരംകുളങ്ങര ക്ഷേത്രത്തില്‍ ഭരണസമിതിയുടെ സാമ്പത്തിക തട്ടിപ്പിനെകുറിച്ച് ഉപേദേശകസമിതി നല്‍കിയ പരാതിയും എറണാകുളം പള്ളിയറക്കാവിലെ ഉപദേശകസമിതിക്കെതിരേയുള്ള പരാതിയും അന്വേഷിച്ചു വരുകയാണ്. ക്ഷേത്രം നടത്തിപ്പ്, ഭൂമി കൈയേറ്റം തുടങ്ങിയ പരാതികളാണ് ദേവസ്വം വിജിലന്‍സ് അന്വേഷിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss