|    Oct 21 Sun, 2018 12:39 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘ക്ഷേത്രങ്ങളിലെ പൗരോഹിത്യ ജാതിവിവേചനം അവസാനിപ്പിക്കണം’

Published : 13th September 2017 | Posted By: fsq

 

തൃശൂര്‍: കേരളത്തിലെ പൗരാണിക ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാനുള്ള അധികാര അവകാശങ്ങളില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പട്ട് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ഇന്ന് വൈകീട്ട് നാലിന് ചെട്ടികുളങ്ങര ക്ഷേത്രം ജങ്ഷനില്‍ “ജാത്യാതീത പൗരോഹിത്യ അവകാശ പ്രഖ്യാപന സദസ്സ്”സംഘടിപ്പിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി നിയമനം നല്‍കിയ വ്യക്തിക്ക് അബ്രാഹ്മണനാണെന്ന കുറ്റമാരോപിച്ച് സവര്‍ണ വര്‍ഗീയ വിഭാഗം ശ്രീകോവിലില്‍ പ്രവേശനം നിഷേധിച്ച സാഹചര്യത്തിലാണ് അവകാശ പ്രഖ്യാപന സദസ്സ് സംഘടിപ്പിക്കുന്നത്. ജാതിവിവേചനത്തിനെതിരേ കേരളത്തിന്റെയാകെ ശ്രദ്ധ ക്ഷണിക്കുന്നതിനു വേണ്ടിയാണ് പരിപാടി. ചടങ്ങ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് ഉദ്ഘാടനം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss