|    Nov 18 Sat, 2017 4:05 pm
FLASH NEWS

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി മോഷ്ടിച്ച 15കാരന്‍ പിടിയില്‍

Published : 2nd November 2017 | Posted By: fsq

 

മാന്നാര്‍: മാന്നാറിലും സമീപ പ്രദേശങ്ങളിലുമുള്ള മൂന്നു ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ മോഷ്ടിച്ച കേസില്‍ പതിനഞ്ചുകാരന്‍  പോലിസ് പിടിയില്‍. മാന്നാര്‍ കുരട്ടിക്കാട് പാട്ടമ്പലം ദേവീ ക്ഷേത്രം, ഇരമത്തൂര്‍ സൂര്യ ക്ഷേത്രം, പാവുക്കര തൃപ്പാവൂര്‍ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലെ കാണിക്കവഞ്ചികള്‍ ആണ് മോഷ്ടിച്ചത്. ഈകേസിലാണ് ഇന്ന് തൊണ്ടി സാധനങ്ങള്‍ സഹിതം വിദ്യാര്‍ഥിയെ പിടികൂടിയത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിലാണ് മൂന്നു മോഷണങ്ങളും നടത്തിയത്.സ്‌കൂളില്‍നിന്നും വീട്ടിലേക്ക് സൈക്കളില്‍ പോവുന്ന വഴി ക്ഷേത്രത്തില്‍ തൊഴാനാണെന്ന വ്യാജേന കയറിയാണ് കാണിക്കവഞ്ചി എടുക്കുന്നത്. സ്‌കൂള്‍ ബാഗിനുള്ളിലാക്കിയാണ് പുറത്തേക്ക് മോഷണ മുതല്‍ കടത്തുന്നത്. സ്വന്തം ഇഷ്ടപ്രകാരം പണം ചെലവഴിക്കുന്നതിനാണ് മോഷണം പതിവാക്കിയതെന്നാണ് പോലിസ് പറഞ്ഞത്. സൂര്യ ക്ഷേത്രത്തില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യമാണ് 15 കാരനെ പിടികൂടാന്‍ സഹായിച്ചതെന്ന് മാന്നാര്‍ എസ്‌ഐ കെ ശ്രീ ജിത്ത് പറഞ്ഞു. ഇതു സംബന്ധിച്ചുള്ള കുറ്റസമ്മത മൊഴിയുടെ റിപോര്‍ട്ട് സഹിതം വിദ്യാര്‍ഥിയെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക