|    Dec 11 Tue, 2018 12:03 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ക്ഷേത്രം തകര്‍ത്തല്ല ബാബരി പണിതത്: സ്വാമി അഗ്നിവേശ്‌

Published : 5th December 2018 | Posted By: kasim kzm

കൊച്ചി: രാമക്ഷേത്രം തകര്‍ത്തല്ല ബാബരി മസ്ജിദ് നിര്‍മിച്ചതെന്നും സംഘപരിവാരത്തിന്റെ അസത്യപ്രചാരണം വിജയിച്ചാല്‍ ലോകം തകരുമെന്നും ബന്ദ്വ മുക്തി മോര്‍ച്ച ചെയര്‍മാ ന്‍ സ്വാമി അഗ്നിവേശ്. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ബാബരി സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് സംഘപരിവാരം പ്രചരിപ്പിക്കുന്നത്. ബാബരി മസ്ജിദ് നിര്‍മിച്ച കാലത്ത് ജീവിച്ചിരുന്ന ശ്രീരാമഭക്തനായ തുളസീദാസ് പക്ഷേ ഈ സംഭവത്തെക്കുറിച്ചു പറയുന്നില്ല. പിന്നെ എങ്ങനെയാണ് വിശ്വഹിന്ദു പരിഷത്തും ബിജെപിയും ആര്‍എസ്എസുമൊക്കെ രാമക്ഷേത്രം പൊളിച്ചാണ് ബാബരി മസ്ജിദ് നിര്‍മിച്ചതെന്നു പറയുന്നത്. അവരുടെ പ്രചാരണങ്ങള്‍ തെറ്റാണ്. അസത്യം വിജയിച്ചാല്‍ രാജ്യവും ലോകവും തകരും. ജനങ്ങള്‍ തോല്‍ക്കും. അതിനാല്‍ അസത്യത്തെ വിജയിക്കാന്‍ അനുവദിക്കരുത്.
ക്ഷേത്രനിര്‍മാണമല്ല, മറിച്ച് രാജ്യത്തെ തകര്‍ക്കാനാണു ശ്രമിക്കുന്നത്. അതു ലോകത്തിന്റെ തകര്‍ച്ചയ്ക്കു വഴിവയ്ക്കും. സുപ്രിംകോടതിയിലെ ബാബരി കേസ് ഭൂവുടമസ്ഥത സംബന്ധിച്ചുള്ളതാണ്. വിധി തങ്ങള്‍ക്ക് അനുകൂലമാവില്ലെന്നു സംശയമുള്ളതിനാലാണ് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും ഓര്‍ഡിനന്‍സ് ഇറക്കണമെന്നും സംഘപരിവാരം പറയുന്നത്. സുപ്രിംകോടതി വിധി അംഗീകരിക്കുമെന്നാണ് ബാബരി മസ്ജിദ് കമ്മിറ്റി പറയുന്നത്. അതിനാല്‍ വിധിക്കു കാത്തിരിക്കണം.
അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആര്‍എസ്എസ് ഈ കോലാഹലമെല്ലാം നടത്തുന്നത്. മുസ്‌ലിംകള്‍ ഇന്ത്യയില്‍ അന്തസ്സോടെ തന്നെ ജീവിക്കും. മുസ്‌ലിംകളെ ഭയപ്പെടുത്തി ക്ഷേത്രം പണിയാന്‍ നോക്കിയാല്‍ മുസല്‍മാന്റെ ഹൃദയത്തിലെ തീയണയില്ല. ഇസ്‌ലാംമതവിശ്വാസികള്‍ ഭയപ്പെടേണ്ട കാര്യമില്ല. രാജ്യത്തെ ജനങ്ങള്‍ അവരുടെ കൂടെയുണ്ട്. രാമക്ഷേത്ര നിര്‍മാണമെന്നു പറഞ്ഞ് നിയമമോ ഓര്‍ഡിനന്‍സോ കൊണ്ടുവരുന്നതിനെ തെരുവില്‍ തന്നെ തോല്‍പ്പിക്കും. എല്ലാ പോരാട്ടങ്ങള്‍ക്കും താന്‍ കൂടെയുണ്ടാവുമെന്നും അഗ്നിവേശ് കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss