|    Aug 21 Mon, 2017 8:01 am
FLASH NEWS

ക്ഷീര സംഗമം ഇന്ന് : മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും

Published : 3rd August 2017 | Posted By: fsq

 

കോട്ടയം: ഉഴവൂര്‍ ബ്ലോക്കിലെ ക്ഷീര സംഗമം ഇന്നു രാവിലെ 10ന് കുമ്മണ്ണൂര്‍ മംഗളാരം ചര്‍ച്ച് പാരീഷ് ഹാളില്‍ ക്ഷീര വികസന വനം മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തും. ക്ഷീര സംഘങ്ങളുടെ ഓട്ടോമേഷന്‍ പ്രോഗാം കെ എം മാണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ഷീരവര്‍ധിനി പദ്ധതിയുടെ രണ്ടാം ഘട്ടം ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യും. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കോസ് മികച്ച ക്ഷീരകര്‍ഷകനെയും കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി എബ്രാഹം ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകയെയും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബെറ്റി റോയി പട്ടിക ജാതി-ഗോത്ര കര്‍ഷകനെയും ആദരിക്കും. ഇആര്‍സിഎംപിയു ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ ഏറ്റവും ഗുണനിലവാരമുള്ള പാല്‍ സംഭരിച്ച സംഘത്തിനുള്ള അവാര്‍ഡും ജില്ല പഞ്ചായത്തംഗം അനിതാ രാജു ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച സംഘത്തിനുള്ള അവാര്‍ഡും വിതരണം ചെയ്യും. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ടി കെ അനികുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി കീപ്പുറം, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്മാരായ ലിസി ബേബി മുളയിങ്കല്‍, സി എം ജോര്‍ജ്, ആന്‍സി ജോസ്, മൃഗസംരക്ഷണ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. ജെ ഹരിഹരന്‍, കിടങ്ങൂര്‍ ഗ്രാമ പ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോണ്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്മാരായ റെനി, ജയന്‍, റീന മാളിയേക്കല്‍, ഷിജി ജോമോന്‍, കുമ്മണ്ണൂര്‍ ക്ഷീര സംഘം പ്രസിഡന്റ് ജോര്‍ജ് ജോസഫ് കളപ്പുരയ്ക്കല്‍, ഉഴവൂര്‍ ക്ഷീരവികസന ഓഫിസര്‍ ലതീഷ് കുമാര്‍ പി വി ബ്ലോക്ക്ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍, ക്ഷീരസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിക്കും.ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി ജോസഫ് റിപോര്‍ട്ട് അവതരിപ്പിക്കും. രാവിലെ എട്ടു മുതല്‍ കന്നുകാലി പ്രദര്‍ശനം, ഗവ്യജാലകം, ക്ഷീര വികസന സെമിനാര്‍, പൊതുസമ്മേളനം, ഡയറി എക്‌സിബിഷന്‍ എന്നീ പരിപാടികള്‍ സംഘടിപ്പിക്കും. പൊതുസമ്മേളനത്തിനു ശേഷം രാവിലെ 11 മുതല്‍ നടക്കുന്ന ക്ഷീര വികസന സെമിനാറിന് അസി. ഡയറക്ടര്‍ പി ഇ ഷീല, ബാങ്ക് ഓഫ് ബറോഡ ഡിജിഎം പി ഗായത്രി, പി ആന്റ് ഐ അസി. മാനേജര്‍ ഡോ. ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കും. ക്ഷീരവികസന വകുപ്പിന്റെയും ഉഴവൂര്‍ ബ്ലോക്കിലെ ക്ഷീരോല്‍പാദക  സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് സംഗമം സംഘടിപ്പിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക