|    Dec 10 Mon, 2018 4:16 pm
FLASH NEWS

ക്ഷീര കര്‍ഷക മേഖലയില്‍ 140 ലക്ഷം രൂപയുടെ നാശനഷ്ടം

Published : 22nd August 2018 | Posted By: kasim kzm

കോഴിക്കോട്: ജില്ലയിലെ പന്ത്രണ്ട്്് ബ്ലോക്കുകളില്‍ പ്രകൃതിദുരന്തം കാരണം ദുരിതമനുഭവിക്കുന്ന ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിന് നാശനഷ്ടം ചര്‍ച്ച ചെയ്ത് കര്‍മ പരിപാടി തയ്യാറാക്കുന്നതിനായി ക്ഷീരസംഘങ്ങളുടെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്ഷീരവികസന വകുപ്പ്് ഡെപ്യൂട്ടി ഡയറക്ടറര്‍ എം ശോഭനയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ദുരിത ബാധിതരുടെ ഉരുക്കള്‍ക്കുള്ള കാലിത്തീറ്റ, വൈക്കോല്‍, തീറ്റപുല്‍, സൈലേജ്, ടിഎംആര്‍, കാലിത്തൊഴുത്തിനുള്ള അണുനാശകങ്ങള്‍, മരുന്ന് എന്നിവ മുന്‍ഗണന നിശ്ചയിച്ച് കമ്മിറ്റി അക്കൗണ്ടണ്‍് മുഖേന ലഭിക്കുന്ന സഹായം ഉപയോഗിച്ച് വാങ്ങി നല്‍കും. നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടുകൂടി കോഴിക്കോട് ജില്ലക്ക് ലഭിക്കുന്ന 25 മെട്രിക് ടണ്‍ കാലിത്തീറ്റയും ആന്ധ്ര പ്രദേശ് സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന 1800 മെട്രിക് ടണ്‍ സൈലേജും 900 മെട്രിക് ടണ്‍ ടിഎംആറും അടിയന്തിരമായി ക്ഷീരസംഘങ്ങള്‍ മുഖേന വിതരണം ചെയ്തുന്നതിന് ഉപസമിതിയെ ചുമതലപ്പെടുത്തി. ഈ മേഖലയില്‍ ഏകദേശം നൂറ്റിനാല്പത് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. യോഗത്തില്‍ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, മില്‍മാ ഉദ്യോഗസ്ഥര്‍ ഭാരവാഹികള്‍ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍, കേരള ഫീഡ്—സ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss